വിവാഹ വാഗ്ദാനം നൽകി പീഡനം ; മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്തു ; വീടും സ്ഥലവും എഴുതി നൽകണമെന്ന് ഭീഷണി ; യുവതിയുടെ പരാതിയിൽ പ്രതി പിടിയിൽ

സ്വന്തം ലേഖകൻ കുന്നംകുളം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ പ്രതിയെ കുന്നംകുളം പൊലീസ് പിടികൂടി.ഇരിങ്ങാലക്കുട പുത്തൻതോട് വടക്കേടത്ത് വീട്ടിൽ സംഗമേശനാണ് (34) അറസ്റ്റിലായത്. കേച്ചേരി സ്വദേശിനിയായ യുവതിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. ഭർത്താവ് മരിച്ച യുവതിയെ വിവാഹ വാഗ്ദാനം നൽകി 2020 മുതൽ 22 വരെ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ ഇയാൾ മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. വീടും സ്ഥലവും എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

സിന്തറ്റിക് മയക്കുമരുന്ന് നല്‍കി കൂട്ട ബലാത്സംഗം; മൂന്ന്‌ പ്രതികൾ പിടിയില്‍; നാലാമനായി തിരച്ചിൽ ഊർജിതം; പ്രതികൾ വീട്ടമ്മയെ പരിചയപ്പെട്ടത് നവ മാധ്യമങ്ങളിലൂടെ;വീട്ടമ്മയ്ക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരി നല്‍കി

സ്വന്തം ലേഖകൻ മലപ്പുറം: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ പൊലീസിന്‍റെ പിടിയില്‍. സംഘത്തിലെ നാലാമനെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു. മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഒന്നാം പ്രതിയായ മുഹ്‌സിന്‍ നവ മാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച ഇയാള്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ സ്വന്തമാക്കി. സൗഹൃദം നടിച്ച് ഇവരുടെ വീട്ടില്‍ എത്തിയ […]

കൂട്ടബലാത്സംഗക്കേസിൽ പ്രതി ; പിരിച്ചുവിടാനുള്ള നടപടിക്കെതിരെ സി.ഐ സുനു നൽകിയ അപേക്ഷ തള്ളി ; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് അപേക്ഷ തള്ളിയത്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ബലാത്സംഗക്കേസിൽ പ്രതിയായതിനെ തുടർന്ന് പിരിച്ചുവിടാനുള്ള നടപടിയെടുത്തതിനെതിരെ സി.ഐ പി.ആർ.സുനു നൽകിയ അപേക്ഷ തള്ളി. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് ഇദ്ദേഹത്തിന്റെ അപേക്ഷ തള്ളിയത്.നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് അധികാരമുണ്ടെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. ഈ മാസം 31 നകം സുനു കാരണം കാണിക്കലിന് മറുപടി നല്‍കാനും ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി. വകുപ്പുതല നടപടി 15 തവണ നേരിട്ട ഇന്‍സ്പെക്ടറാണ് സുനു. പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ഡി.ജി.പി ഇദ്ദേഹത്തോട് നെരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം […]

പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസ് ; ഇടനിലക്കാരിയായി പ്രവർത്തിച്ച യുവതിയടക്കം രണ്ടുപേർകൂടി പിടിയിൽ; പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് പാണലത്തെ തോട്ടത്തിൽ

കാസർഗോഡ് : പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ .കാഞ്ഞങ്ങാട് സ്വദേശി ജാസ്മിന്‍ (22), കാസര്‍കോട് സ്വദേശി സത്താര്‍ എന്ന ജംഷി (31) എന്നിവരാണ് അറസ്റ്റിലായത്. നിലവിൽ കാമുകനും, ഇടനിലക്കാരിയും ഉൾപ്പടെ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാനഗര്‍ പൊലീസ് പരിധിയിലാണ് പത്തൊമ്ബതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ബലാത്സംഗക്കേസില്‍ മൂന്നുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കൂട്ടബലാത്സംഗത്തില്‍ നാലു പ്രതികളാണുള്ളത്. ജാസ്മിനാണ് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത്. പാണലത്തെ തോട്ടത്തിലാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്ന് തെളിഞ്ഞു. യുവതിയുടെ കാമുകൻ മംഗൽപ്പാടി സ്വദേശി മോക്ഷിത്ത്, […]

കൊച്ചിയിൽ ബംഗാൾ സ്വദേശിനിയായ എട്ടുവയസ്സുകാരിക്ക് പീഡനം ; രണ്ടുപേർ പിടിയിൽ ; മദ്യപിച്ചെത്തുന്ന പ്രതികൾ സ്ഥിരമായി പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മൊഴി ; അമ്മയെ നഷ്ടപ്പെട്ട കുട്ടി അമ്മയുടെ സഹോദരിക്ക് ഒപ്പമാണ് കഴിഞ്ഞിരുന്നത്, ഇതിനിടയിലാണ് പീഡനം

കൊച്ചി : കൊച്ചിയിൽ ബംഗാൾ സ്വദേശിനിയായ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു. കേസിൽ ബംഗാൾ സ്വദേശി മാണിക് ലാൽ ദാസ്, ഒഡീഷ സ്വദേശി അക്ഷയ് കരുൺ എന്നിവർ അറസ്റ്റിലായി. മദ്യപിച്ചെത്തുന്ന പ്രതികൾ സ്ഥിരമായി കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. അമ്മയെ നഷ്ടപ്പെട്ട കുട്ടി അമ്മയുടെ സഹോദരിക്ക് ഒപ്പമാണ് കഴിഞ്ഞിരുന്നത്. ഒന്നാം ക്ലാസുകാരി പീഡിപ്പിക്കപ്പെടുന്നു എന്ന അറിഞ്ഞതോടെ കുട്ടിയെ കൌൺസിലിങ്ങിന് വിധേയയാക്കി. അപ്പോഴാണ് നിരന്തരം പീഡിപ്പിക്കുന്നതായി ഉറപ്പിച്ചത്. പ്രതികൾക്കെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തു.

വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം നാടുവിട്ടു; ഒളിവിൽ പോയ പ്രതി 22 വർഷങ്ങൾക്ക് ശേഷം പിടിയിൽ; കാഞ്ചീപുരത്ത് നിന്നാണ് പ്രതിയെ പിടികൂടുന്നത്; പോലീസ് എത്തുന്നത് രഹസ്യ വിവരത്തെ തുടർന്ന്

വടക്കഞ്ചേരി: ബലാത്സംഗ കേസിൽ ഒളിവിൽ പോയ പ്രതിയെ 22 വർഷങ്ങൾക്ക് ശേഷം പിടികൂടി പോലീസ്. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം തെക്കേത്തറ പ്രതീഷ് കുമാർ (45) എന്ന പ്രദീപിനെയാണ് കഴിഞ്ഞ ദിവസം വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. 2000 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം നാടുവിട്ട പ്രതി പിന്നീട് കർണാടക –  തമിഴ്നാട് സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. നിലവിൽ ഇയാള്‍ കാഞ്ചീപുരത്ത് ഒളിവില്‍ താമസിക്കുകയാണെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിനെ തുടര്‍ന്ന് പ്രത്യേക […]

മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; പ്രതികളുടെ തെളിവെടുപ്പ് ഇന്ന്; നാല്  പ്രതികളെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത് അഞ്ച് ദിവസത്തേയ്ക്ക്

കൊച്ചി: കാെച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് ഉണ്ടാവും. രാവിലെ പതിനൊന്നുമണിയോടെയായിരിക്കും പ്രതികളെ തെളിവെടുപ്പിനായി കൊണ്ടു വരിക. ആക്രമിക്കപ്പെട്ട യുവതിയുടെ സുഹൃത്ത് ഡിംപിൾ ഡോളി ,കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിധിൻ , സുധീപ് , വിവേക് എന്നീ പ്രതികളെ  ബലാത്സംഗം ചെയ്യപ്പെട്ട മോഡലും പ്രതികളും എത്തിയ ബാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. അഞ്ച് ദിവസത്തേക്കാണ് നാല്  പ്രതികളെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പെൺകുട്ടിയെ കൊച്ചിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷമെന്ന് പൊലീസ് പറഞ്ഞു. […]

നഗ്നവിഡിയോ പകര്‍ത്തി ഏഴുവര്‍ഷമായി നാല്‍പ്പതുകാരിയെ പീഡിപ്പിച്ചു; വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒ അറസ്റ്റിൽ; പീഡനം ഐടി ആക്ട് എന്നിവ ചുമത്തിയാണ് കേസ്

തിരുവനന്തപുരം : വിവാഹവാഗ്ദാനം നല്‍കി നാല്‍പ്പതുകാരിയെ പീഡിപ്പിച്ച കേസിൽ വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാച്ചാണി സ്വദേശി സാബു പണിക്കരെയാണ് അറസ്റ്റ് ചെയ്തത്. നഗ്നവിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി ഏഴുവര്‍ഷമായി നാല്‍പ്പതുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്‌. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അരുവിക്കര പൊലീസാണ് കേസ് എടുത്തത്. പീഡനം, ഐ.ടി ആക്ട് എന്നിവ ചുമത്തിയാണ് വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒ സാബു പണിക്കർക്കെതിരെ കേസ് എടുത്തത്.

കൊട്ടിയൂര്‍ പീഡനക്കേസ്: ഇരയെ വിവാഹം കഴിക്കാന്‍ അനുമതി തേടിയ റോബിന്‍ വടക്കുംഞ്ചേരിക്ക് തിരിച്ചടി

സ്വന്തം ലേഖകന്‍ കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പ്രതി റോബിന്‍ വടക്കുംചേരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പെണ്‍കുട്ടിയേയും കുഞ്ഞിനെയും സംരക്ഷിച്ചു കൊള്ളാമെന്നും വിവാഹത്തിന് പെണ്‍കുട്ടിയുടെ സമ്മതമുണ്ടെന്നും വിവാഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു റോബിന്റെ ആവശ്യം. ഇരയെ വിവാഹം കഴിക്കാനുള്ള നീക്കത്തിന് പിന്നില്‍ ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് വൈദികന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വിചാരണക്കോടതി വൈദികനെ ശിക്ഷിക്കുകയായിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള അപ്പീലില്‍, ഉപ […]