play-sharp-fill

ക്വട്ടേഷന്‍ സംഘത്തെ ബജറ്റ് തയ്യാറാക്കാന്‍ ഏല്‍പ്പിച്ച പോലെയായിരുന്നു ധനമന്ത്രിയുടെ ബജറ്റ്; അധിക നികുതി അടിച്ചേല്‍പ്പിച്ച സര്‍ക്കാരിനോട് ജനം പ്രതികാരം ചെയ്യും: രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ കോട്ടയം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്വട്ടേഷന്‍ സംഘത്തെ ബജറ്റ് തയ്യാറാക്കാന്‍ ഏല്‍പ്പിച്ച പോലെയായിരുന്നു ധനമന്ത്രിയുടെ ബജറ്റ്. കൊവിഡും പ്രളയവും മൂലം വലഞ്ഞ ജനങ്ങളുടെ മേല്‍ 4,000 കോടി രൂപയുടെ ബാധ്യതയാണ് ധനമന്ത്രി അടിച്ചേല്‍പ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓള്‍ കേരള ലോട്ടറി ഏജന്‍റ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസിന്‍റെ എട്ടാം സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. പിണറായി വിജയന്‍റെ ഏഴ് വര്‍ഷക്കാലത്തെ ഭരണത്തില്‍ […]

പ്രത്യേക കേന്ദ്രത്തിൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥർക്ക് വീട്ടിലെയും ഓഫീസിലെയും വിലാസത്തിൽ ബാലറ്റുകൾ വരുന്നുണ്ട് ; നിയമസഭാ തെരഞ്ഞെടുപ്പിൽ തപാൽ വോട്ടിൽ വ്യാപകമായി തിരിമറി നടന്നു : ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടുമായി ബന്ധപ്പെട്ട് വ്യാപക തിരിമറി നടന്നിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ രമേശ് ചെന്നിത്തല. ഇത് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇത് തടയാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രത്യേക കേന്ദ്രത്തിൽ വോട്ട് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് വീട്ടിലെയും ഓഫീസിലെയും വിലാസത്തിൽ ബാലറ്റുകൾ പിന്നെയും വരുന്നുണ്ട്. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. വോട്ട് ചെയ്തവരെ മാർക്ക് ചെയ്ത് ഒഴിവാക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും ചെന്നിത്തല പറഞ്ഞുയ നിലവിൽ ആകെ തപാൽ വോട്ടിന്റെയത്ര ഇരട്ടിപ്പ് സംഭവിച്ചിട്ടുണ്ടെന്ന് […]

സ്വാമി അയ്യപ്പനും ഈ നാട്ടിലെ സകല ദേവഗണങ്ങളും ഇടതിനൊപ്പമാണെന്ന് നിരീശ്വരവാദിയായ പിണറായി വിജയൻ ;അയ്യപ്പ കോപം സർക്കാരിനുണ്ടാകുമെന്ന്  രമേശ് ചെന്നിത്തല ;എൻ.ഡി.എ കേരളത്തിൽ ചുവടുറപ്പിക്കുന്ന വിധിയെഴുത്താണ്  ഉണ്ടാവുകയെന്ന് കെ.സുരേന്ദ്രൻ : അയ്യപ്പ കടാക്ഷത്താൽ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം പ്രതീക്ഷിച്ച് മുന്നണികൾ

സ്വന്തം ലേഖകൻ കണ്ണൂർ: ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിന് ചരിത്ര വിജയം ജനങ്ങൾ സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാമി അയ്യപ്പനും ഈ നാട്ടിലെ സകല ദൈവ ഗണങ്ങളും ഇടതുപക്ഷ സർക്കാരിനൊപ്പമായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടതുപോലെ എല്ലാ ദുരാരോപണങ്ങളും അപവാദങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് ജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്. അതിന്റെ അന്തിമവിധിയാണ് ഇന്ന്. ജനങ്ങളുടെ കരുത്താണ് തിരഞ്ഞെടുപ്പ്. നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യും. കേരളത്തിൽ മറ്റെവിടെയെങ്കിലും […]

അവസാന നിമിഷത്തിൽ രാഷ്ട്രീയ ബോംബ് പൊട്ടുമെന്ന പ്രതീക്ഷയിൽ ഇടത്-വലത് മുന്നണികളുടെ വാർ റൂമുകൾ ; ചെന്നിത്തലയുടേതാകും നിർണ്ണായക വെളിപ്പെടുത്തലെന്ന കണക്കുകൂട്ടലിൽ സി.പി.എം ;ആരോപണങ്ങൾ ഉയർന്നാൽ മറുപടിയും വിശദീകരണവും നൽകാൻ ഇടതു ക്യാമ്പുകൾ സജ്ജം :അവസാന നിമിഷത്തിൽ രാഷ്ട്രീയ ചിത്രം മാറുമ്പോൾ കളം നിറഞ്ഞ് എൻ.ഡി.എ

സ്വന്തം ലേഖകൻ കോഴിക്കോട്: പരസ്യ പ്രചരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ രാഷ്ട്രീയ ബോംബ് പൊട്ടുമെന്ന പ്രതീക്ഷയിലാണ് ഇടതു വലതു മുന്നണികളുടെ കോട്ടകൾ. തെരഞ്ഞെടുപ്പ പ്രചരണത്തിന്റെ അവസാന ദിവസങ്ങളിലാണ് കോൺഗ്രസ് പിണറായി-അദാനി ബന്ധം ചർച്ചയാക്കിയത്. കെ എസ് ഇ ബിയും അദാനിയും തമ്മിലുള്ള ബന്ധം ആദ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ ഏവരും പരിഹസിച്ച് തള്ളുകയായിരുന്നു. കെ.എസ്.ഇ.ബി -അദാനി ബന്ധത്തിന്റെ രേഖ പുറത്തു വന്നിരുന്നു. പരസ്യ പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ച ആരോപണ-പ്രത്യാരോപണങ്ങൾ ഉണ്ടാകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പ്രചരണത്തിന്റെ തുടക്കത്തിൽ കേരളത്തിൽ നിറഞ്ഞത് […]

ഈ കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്, ഞാൻ പറയുന്നത് പറ്റുമെങ്കിൽ നിങ്ങൾ കൊടുക്കൂ ; ചുമ്മാ അതും ഇതുമൊക്കെ എന്റെയടുത്ത് പറഞ്ഞാൽ ഞാൻ വല്ലോം ഒക്കെ പറയും : മാധ്യമപ്രവർത്തകനോട്‌ പൊട്ടിത്തെറിച്ച് എം.എം മണി

സ്വന്തം ലേഖകൻ തിരുവനന്തപുരം : ചെന്നിത്തല ഉന്നയിച്ച കെ.എസ്.ഇ.ബി അഴിമതി ആരോപണവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചോദിക്കുന്നതിനിടെ മാധ്യമ പ്രവർത്തകനോട് കയർത്ത് വൈദ്യുതി മന്ത്രി എംഎം മണി. ‘ഈ കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്. ഞാൻ പറയുന്നത് കേൾക്ക്. എന്നിട്ട് അത് കൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്ക്. ഇല്ലെങ്കിൽ നിങ്ങൾ പോകൂ. എനിക്ക് നിങ്ങളെ കാണണമെന്ന് ഒരിതും ഇല്ല. അതേ ഉള്ളൂ. ചുമ്മാ അതും ഇതൊക്കെ എന്റെടുത്ത് പറഞ്ഞാൽ ഞാൻ വല്ലോം ഒക്കെ പറയും. അറിയാമല്ലോ. ന്യായം പറഞ്ഞാൽ ന്യായം.’ എന്നായിരുന്നു എംഎം മണി പറഞ്ഞത്. സർക്കാർ […]

ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തണം; പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിട്ട് കോടതി; തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിര്‍ദ്ദേശങ്ങള്‍; തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രമേശ് ചെന്നിത്തലയുടെ നിയമപോരാട്ടം ഫലം കാണുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഇരട്ടവോട്ട് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമെ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കേണ്ടതും ആവശ്യമായ നടപടി സ്വീകരിക്കേണ്ടതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും ഹൈക്കോടതി പറഞ്ഞു. ഓണ്‍ലൈനായി ഒരാള്‍ മറ്റൊരു സ്ഥലത്ത് വോട്ടിന് അപേക്ഷിക്കുമ്പോള്‍ ആദ്യമുള്ള വോട്ട് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാന്‍ സാങ്കേതിക വിദ്യ ഇല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. ഒരാള്‍ക്ക് ഒരു വോട്ട് എന്നത് കര്‍ശനമായി നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കി. സംസ്ഥാനത്തെ 131 മണ്ഡലങ്ങളില്‍ നാല് ലക്ഷത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്നും ഇത്തരക്കാരെ […]

ഇരട്ടവോട്ട് വിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ട്; എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യക്കും പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും വോട്ട്; ഇരട്ടവോട്ടെന്ന ഇരുതലവാള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞ് കൊത്തുന്നു

സ്വന്തം ലേഖകന്‍ കോട്ടയം: ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്കും ഇരട്ടവോട്ട്. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ചെന്നിത്തല തൃപ്പെരുന്തുറ യുപി സ്‌കൂളിലെ 1011-ാം നമ്പറായും ഹരിപ്പാട് മണ്ണാറശാല യുപി സ്‌കൂളിലെ 1362-ാം നമ്പറായും രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്ക് വോട്ടുണ്ട്. പ്രതിപക്ഷനേതാവെന്ന നിലയില്‍ ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസായ മണ്ണാറശാല ആനന്ദമന്ദിരത്തിന്റെ വിലാസത്തിലാണ് രമേശ് ചെന്നിത്തലയുടെയും മറ്റ് കുടുംബാഗങ്ങളുടെയും നിലവിലെ വോട്ട്. തൃപ്പെരുന്തുറയില്‍ കുടുംബവീടായ കോട്ടൂര്‍ കിഴക്കതിലിലെ വിലാസത്തിലായിരുന്നു ഇവര്‍ക്കെല്ലാം മുമ്പ് വോട്ടുണ്ടായിരുന്നത്. ഇതിന് പുറമേ രമേശിന്റെ ഭാര്യ […]

ഉള്ള വോട്ടുകൾ പോലും ചേർക്കാൻ മെനക്കെടാത്ത കോൺഗ്രസുകാരാണ് കള്ള വോട്ടുകൾ ചേർക്കാൻ നടക്കുന്നത് : മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമ സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പ്പട്ടികയില്‍ കള്ളവോട്ടുകള്‍ ചേര്‍ത്തത് യുഡിഎഫുകാരാണെന്ന മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.ഒര്‍ജിനല്‍ വോട്ടുകള്‍ പോലും പട്ടികയില്‍ ചേര്‍ക്കാത്തവരാണ് കള്ളവോട്ട് ചേര്‍ക്കാന്‍ മെനക്കെടുന്നത് എന്നായിരുന്നു ചെന്നിത്തല മുഖ്യമന്ത്രിയ്ക്ക് മറുപടി നൽകിയിരിക്കുന്നത് . വോട്ടര്‍പ്പട്ടികയില്‍ കള്ളവോട്ട് ചേര്‍ത്തത് പ്രതിപക്ഷ നേതാവിന്‍റെ പാര്‍ട്ടിക്കാരാണെന്ന് മുഖ്യമന്ത്രി പറയുന്നത് കേട്ടു. നാട്ടിലുള്ളവരുടെ ഒര്‍ജിനല്‍ വോട്ടുകള്‍ പട്ടികയില്‍ ചേര്‍ക്കാന്‍ പറഞ്ഞിട്ട് ഞങ്ങളുടെ മണ്ഡലം കമ്മിറ്റിക്കാരും ബൂത്ത് കമ്മിറ്റിക്കാരും അത് ചെയ്യുന്നില്ല. പിന്നെയാണ് കള്ളവോട്ട് ചേര്‍ക്കാന്‍ അവര്‍ മെനക്കെടുന്നത്’ എന്നായിരുന്നു […]

രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം : വ്യാജ വോട്ടർമാർ കൂടുതലുള്ളത് ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ : ഇതുവരെ കണ്ടെത്തിയത് 2.17 ലക്ഷം വ്യാജ വോട്ടർന്മാരെ ; ഇവരുടെ പേരുകൾ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണ്ടതിന് പകരം ഒരു വോട്ട് മാത്രം അനുവദിച്ചാൽ മതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജനവിധിയെ അട്ടിമറിക്കുന്ന കള്ളവോട്ടുകളെ പ്രതിരോധിക്കാൻ രണ്ട് കൽപ്പിച്ചാണ് ഇത്തവണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് ലക്ഷത്തിലേറെ വ്യാജ വോട്ടർമാരുടെ വിവരങ്ങളാണ് ചെന്നിത്തല ഇതുവരെ പുറത്ത് വിട്ടിരിക്കുന്നത്. ഇതിൽ തന്നെ സംസ്ഥാനത്ത് ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലാണ് കള്ളവോട്ട് വ്യാപകമായിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. 51 നിയമസഭാ മണ്ഡലങ്ങളിലെ 1,63,071 വ്യാജ വോട്ടർമാരുടെ പട്ടിക കൂടി തിരഞ്ഞെടുപ്പ് കമ്മിഷന് ചെന്നിത്തല ഇന്നലെ കൈമാറി. 14 മണ്ഡലങ്ങളിലെ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരുന്നു. […]

ചെന്നിത്തലയെ എനിക്കറിയില്ല, ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുമില്ല; വെളിപ്പെടുത്തലുമായി അധോലോക നായകന്‍ രവി പുജാരി; ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തുമ്പില്ലാതെ പോലീസ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് താനല്ലെന്ന് അധോലോക നായകന്‍ രവി പുജാരി പോലീസിന് മൊഴി നല്‍കി. 2016 ഒക്ടോബറിലാണ് ചെന്നിത്തലയെ രവി പുജാരി എന്ന പേരില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിനെക്കുറിച്ച് മോശമായി സംസാരിച്ചാല്‍ താങ്കളെയോ കുടുംബത്തില്‍ ഒരാളെയോ വധിക്കുമെന്നായിരുന്നു ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന് ചെന്നിത്തല പരാതി നല്‍കിയിരുന്നു. ബ്രിട്ടനില്‍ നിന്ന് +447440190035 എന്ന നമ്പരില്‍ നിന്നാണ് ഭീഷണി എത്തിയത്. ഈ നമ്പരിന്റെ വിലാസം ഇന്റര്‍പോള്‍ മുഖേന ബ്രിട്ടീഷ് […]