അഴിമതികൾ പുറത്ത് കൊണ്ടുവരേണ്ടത് എന്റെ ധർമം; പിണറായി വിജയന്റെ സർട്ടിഫിക്കേറ്റ് ആവശ്യമില്ല; കെ.പി.സി.സിയില്‍ തലമുറമാറ്റം വേണോ എന്ന് കേന്ദ്ര നേതൃത്വം ചോദിച്ചിരുന്നു; രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ  ആലപ്പുഴ: വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം ഞങ്ങള്‍ എല്ലാവരും അംഗീകരിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ശക്തമായി മുന്നോട്ടു നയിക്കാന്‍ സതീശന് കഴിയട്ടേ എന്ന് ആശംസിക്കുന്നുവെന്ന് അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു. വലിയ വെല്ലുവിളി നിറഞ്ഞ സന്ദര്‍ഭമാണിത്. എല്ലാവരും യോജിച്ചു നിന്നുകൊണ്ട് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണ്. അതിനു വേണ്ടി കൂട്ടായ പരിശ്രമം ഉണ്ടാകണം എന്ന് തന്നെയാണ് തന്റെ അഭിപ്രായം. ഇന്നലെ രാവിലെ എട്ടുമണിയോടെ മല്ലികാര്‍ജുന്‍ […]

ബിരിയാണി വിളമ്പുന്നിടത്ത് തർക്കമില്ല; ഉണക്കമീനും ചമ്മന്തിയും വിളമ്പുന്നിടത്ത് അടിയോടടി; നാണമില്ലേ കോൺഗ്രസേ നിങ്ങൾക്ക്; മണിക്കൂറുകൾക്കകം പുതിയ സർക്കാർ അധികാരമേൽക്കും ; ചെന്നിത്തലക്കും സതീശനും വേണ്ടി ചേരി തിരിഞ്ഞ് അടിയുണ്ടാക്കി അണികൾ; ഹൈക്കമാന്റ് നിരീക്ഷകൻ എത്തി തീരുമാനം പറയുമ്പോഴേക്കും പുതിയ ഗ്രൂപ്പ്‌ പിറക്കുമെന്ന് സോഷ്യൽ മീഡിയ;കോൺഗ്രസിനെ തകർക്കുന്നത് ഡൈ അടിച്ച് ചെറുപ്പമായ പടുകിളവന്മാർ

ഏ.കെ ശ്രീകുമാർ തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവിനെ നിശ്ചയിക്കാനായി ഹൈക്കമാന്‍റ് നീരീക്ഷകര്‍ ഉടന്‍ എത്തും. ബുധനാഴ്ച കേരളത്തിൽ എത്തുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കെപിസിസി നേതൃത്വത്തെ അറിയിച്ചു. ഹൈക്കമാന്‍റ് നീരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വൈദ്യലിംഗവും എം എൽ എ മാരുമായി പ്രത്യേകം ചര്‍ച്ച നടത്തും. ലോക്ഡൌണ്‍ തുടരുന്നതിനാൽ നേരിട്ട് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിക്കുന്ന കാര്യത്തില്‍ ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ട്. പുതിയ സർക്കാർ അധികാരമേൽക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ, പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ പോലും പെടാപ്പാട് പെടുകയാണ് കോൺഗ്രസ്സ്. ഗ്രൂപ്പ്‌ വഴക്ക് അവസാനിക്കാതെ യുഡിഫ് രക്ഷപ്പെടില്ലെന്ന് […]

കെ. ടി ജലീൽ രാജിവെച്ച് ജൂഡിഷ്യൽ അന്വേഷണം നേരിടണം ; രമേശ് ചെന്നിത്തല

സ്വന്തം ലേഖിക തിരുവനന്തപുരം: എംജി സർവകലാശാല മാർക്ക്ദാന വിവാദത്തിൽ കെ ടി ജലീൽ മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തിൽ നിരപരാധിയെന്ന് പറഞ്ഞ് ഒഴിയാൻ മന്ത്രി ജലീലിനാവില്ലെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിനിടെ ആവശ്യപ്പെട്ടു. അതേസമയം എം.ജി. സർവകലാശാലയിലെ ബി.ടെക് വിദ്യാർഥികൾക്ക് മാർക്കുദാനം നടത്തിയതിൽ മന്ത്രി കെ.ടി.ജലീലിന്റെ വാദങ്ങൾ പൊളിക്കുന്ന രേഖകളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. തന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ.ഷറഫുദ്ദീൻ സർവകലാശാലയിൽ നടന്ന അദാലത്തിൽ മുഴുവൻ സമയവും പങ്കെടുത്തില്ലെന്ന […]