ജനസമുദ്രമില്ലാതെ ആദ്യ തറാവീഹ് നമസ്‌കാരം ; സുരക്ഷ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ മക്ക ഹറമിൽ നടന്നത് നിയന്ത്രിതമായ ചടങ്ങുകൾ മാത്രം

  സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോക് രാജ്യങ്ങളെ ഭീതിയിലാഴ്ത്തി മുന്നേറുന്ന കൊറോണയ്‌ക്കെതിരായ മുൻകരുതൽ നടപടികൾക്കും നിയന്ത്രണങ്ങൾക്കും നടുവിലാണ് റമാദാനിലെ ആദ്യ തറാവീഹ് സമസ്‌കാരം നടന്നത്. കോവിഡിനെതിരായ മുൻകരുതൽ നടപടികൾക്കും സുരക്ഷ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിനുമിടയിൽ മക്ക ഹറമിൽ നമസ്‌കാരത്തിന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നേതൃത്വം നൽകിയത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാധാരണ റമദാനിലേക്കാൾ റക്അത്തുകളെ എണ്ണം പകുതിയായി കുറച്ചിരുന്നു. ‘ഖുനൂത്തിൽ’ കോവിഡ് മഹാമാരിയിൽ നിന്ന് രക്ഷതേടി പ്രത്യേകം പ്രാർഥന നടത്തുകയും ചെയ്തിരുന്നു. ഹറം ജീവനക്കാരും തൊഴിലാളികളുമടക്കം വളരെ കുറഞ്ഞാളുകളാണ് […]