play-sharp-fill

മധ്യകേരളത്തിൽ കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ കനത്ത മഴ തുടരുന്നു ; സംസ്ഥാനത്ത് നാല് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടുന്നതിന്റെ ഭാഗമായി മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴ. കൊച്ചിയിൽ പള്ളുരുത്തി, ഇടക്കൊച്ചി എന്നിവിടങ്ങളിൽ വെള്ളം കയറി. പനമ്ബള്ളി നഗർ, സൗത്ത് കടവന്ത്ര എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കോട്ടയത്തും കനത്ത മഴ തുടരുകയാണ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ ഇന്ന് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി […]

സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത : കോട്ടയം ഉൾപ്പടെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയുടെ സാഹചര്യം കണക്കിലെടുത്ത് തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലുമായി നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടുമുണ്ട്. ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പൊതുജനങ്ങൾ […]

സംസ്ഥാനത്ത് കാലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് : ഇടുക്കിയൊഴികെ എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് ; അടുത്ത മൂന്ന് മണിക്കൂറിനിടെ കോട്ടയത്തും ആലപ്പുഴയിലും മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ കാലവർഷം ശക്തമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 22 മുതൽ 26 വരെയുളള ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കാലവർഷം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ വെളളിയാഴ്ച ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ അതി തീവ്ര മഴ പെയ്യുമെന്ന പ്രവചനത്തിന്റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതിനിടെ, അടുത്ത മൂന്ന് മണിക്കൂറിനിടെ കോട്ടയം, ആലപ്പുഴ എന്നി ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്കു […]

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത ; ആറ് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ വരുന്ന അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതോടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പിലുണ്ട്. ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, […]

സംസ്ഥാനത്ത് മഴ കനക്കുന്നു : ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത ; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതോടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ആറ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള മഴയാണ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ മുതലുള്ള ശക്തമായ മഴയെ തുടർന്ന് താഴ്ന്ന സ്ഥലങ്ങൾ വെള്ളപ്പൊക്ക ഭീതിയിലായിട്ടുണ്ട്. കനത്ത മഴയിൽ ഡാമുകളിലും നദികളിലും ജലനിരപ്പ് […]

അടുത്ത അഞ്ച് ദിവസങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ; കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസങ്ങളിലായി ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ബുധനാഴ്ചയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വ്യാഴാഴ്ചയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ വെള്ളിയാഴ്ചയും കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, […]

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത : മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വേനന്‍ മഴയോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് ശക്തമായ ഇടിമിന്നലും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വേനല്‍ മഴയോട് അനുബന്ധിച്ച് മണിക്കൂറില്‍ 30 മുതല്‍ 40 കിമീ വരെ വേഗതയില്‍ വീശിയടിക്കുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും […]

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; ഉച്ചയ്ക്ക് രണ്ട് മുതൽ പത്ത് വരെ ഇടിമിന്നലിനും സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിലുള്ള മഴയോടൊപ്പം അപകരമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വരുന്ന അഞ്ച് ദിവസവും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഈ പശ്ചാത്തലത്തിൽ ഞായറാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മലപ്പുറത്തും ചൊവ്വാഴ്ച വയനാട്ടിലും കനത്തമഴ അനുഭവപ്പെടുമെന്നും മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ […]

ശക്തിയോടെ വേനൽമഴ ; വ്യാഴാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കടുത്ത വേനലിന് ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഞായാറാഴ്ച വേനൽ മഴ ശക്തമായി. അതേസമയം സംസ്ഥാനത്ത് കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും വ്യാഴാഴ്ച വരെ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയോടൊപ്പം മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാനും സാധ്യയുണ്ട്. തെക്കൻ കേരളത്തിൽ രൂപപ്പെട്ട അന്തരീക്ഷച്ചുഴി വടക്കോട്ട് സഞ്ചരിക്കുകയാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ വടക്കൻ മേഖലയിൽ മഴ ശക്തമാവാൻ സാധ്യതയുണ്ട്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് ഇടിയോടുകൂടി ശക്തമായ മഴ […]

ഇന്നും നാളെയും കനത്ത മഴയും കാറ്റും ; യെല്ലോ അലേർട്ട്

  സ്വന്തം ലേഖിക തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷം ഇന്നു മുതൽ വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊല്ലം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ ഒന്നിന് ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ തുലാമഴയിൽ 54 ശതമാനം വർധനയാണുണ്ടായത്. ഒക്ടോബർ ഒന്നുമുതലുള്ള കണക്കുകളനുസരിച്ച് കാസർകോട്ടും കോഴിക്കോട്ടുമാണ് ഏറ്റവും കൂടുതൽ മഴകിട്ടിയത്.അറബിക്കടലിൽ രണ്ട് ചുഴലിക്കാറ്റുകൾ […]