മുറിവുണക്കാൻ ജർമനി, സ്പെയ്ൻ;മരണ ഗ്രൂപ്പിൽ പോരാട്ടം തുടങ്ങുന്നു.കാലം മാറിയെങ്കിലും കളത്തിൽ സംഭവിച്ച നീറ്റൽ ആവർത്തിച്ച് പൊള്ളിക്കുന്ന ജർമനിക്കും സ്പെയിനുമൊക്കെ ലോക കിരീടത്തിൽ കുറഞ്ഞൊരു ലക്ഷ്യമേയില്ലെന്നതാണ് വസ്തുത.
ജർമനിയും കരയുമെന്നു കാണിച്ച ലോകകപ്പായിരുന്നു 2018ലേത്. ദക്ഷിണകൊറിയയോട് തോറ്റ് തിരിച്ചുപോയ രാത്രി അവർ മറക്കില്ല. നിലവിലെ ചാമ്പ്യൻമാരെന്ന പകിട്ടുമായെത്തി വെറുംകൈയോടെ മടങ്ങിയ വേദന. കാലം മാറിയെങ്കിലും കളത്തിലെ ആ നീറ്റൽ ഇപ്പോഴുമുണ്ട് ജർമനിക്ക്. ഇന്ന് ഗ്രൂപ്പ് ഇയിൽ ജപ്പാനെ നേരിടുമ്പോൾ തിരിച്ചുവരവാണ് […]