അമിത വൃത്തി ജീവനെടുത്തു : കറൻസി നോട്ടുകൾ കഴുകി മാത്രം ഉപയോഗിക്കുന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു
സ്വന്തം ലേഖകൻ മൈസൂർ: ഭാര്യയുടെ അമിത വൃത്തിയിൽ സഹികെട്ട് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കർണാടകയിലെ മൈസൂരിലാണ് ഭാര്യയുടെ അമിത വൃത്തിയെ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ് സംഭവം. നാൽപ്പതുകാരനായ ശാന്തമൂർത്തിയാണ് ഭാര്യ പുട്ടമണിയെ (38) വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കറൻസി നോട്ടുകൾ കഴുകിയാണ് പുട്ടമണി ഉപയോഗിച്ചിരുന്നത്. കൂടാതെ ഏഴും പന്ത്രണ്ടും വയസുള്ള കുട്ടികളെ ദിവസവും നിരവധി തവണ പുട്ടമണി കുളിപ്പിക്കുമായിരുന്നെന്നും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. ഇതുമൂലം കുട്ടികൾക്ക് രോഗങ്ങളും പതിവായിരുന്നു. ശൗചാലയത്തിലോ കാലിത്തൊഴുത്തിലോ പോയാൽ മറ്റൊരാൾ സ്പർശിച്ചാൽ പോലും കുളിച്ച ശേഷം […]