play-sharp-fill

സാമ്പത്തിക മാന്ദ്യത്തിന് പുറമെ കേരള ബാങ്കും എസ്.ബി.ഐയുടെ അടിത്തറ ഇളക്കുമോ…? മറ്റ് പൊതുമേഖലാ ബാങ്കുകളും ആശങ്കയിൽ

    സ്വന്തം ലേഖിക കണ്ണൂർ: സാമ്പത്തിക മാന്ദ്യത്തിന് പുറമെ കേരള ബാങ്കും അടിത്തറയിളക്കുമെന്ന ആശങ്കയിൽ എസ് ബി ഐ. എസ്ബിഐയ്ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് പൊതുമേഖലാ ബാങ്കുകളും ഭീതിയുടെ നിഴലിലാണ്. നിലവിൽ കേരള സംസ്ഥാന സർക്കാരിന്റെ ബാങ്കിങ്ങ് ഇടപാടുകളെല്ലാം നടക്കുന്നത് എസ്.ബി. ഐ വഴിയാണ്. നേരത്തെ കേരളത്തിന്റെ സ്വന്തം ബാങ്കായ എസ്.ബി.ടി വഴിയായിരുന്നു ഇത്തരം ഇടപാടുകൾ നടന്നിരുന്നത്. എന്നാൽ എസ്.ബി.ഐ- എസ്.ബി.ടി ലയനത്തോടെ മുഴുവൻ ഇടപാടുകളും എസ്.ബി.ഐ വഴിയായി. ജീവനക്കാർക്ക് ശമ്പളം, പെൻഷൻ മറ്റ് ഇടപാടുകൾ സർവകലാശാല പണമടക്കൽ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ […]

പടുകിളവന്മാരെ കുടിയിരുത്താനായി പൊതുമേഖലാ സ്ഥാപനങ്ങളിലെ ചെയർമാൻമാരുടെ പ്രായപരിധി സർക്കാർ ഉയർത്തി

  തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാനാകാനുള്ള പ്രായപരിധി നിയന്ത്രണം സർക്കാർ നീക്കി. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2015ലായിരുന്നു ഈ നിബന്ധന കൊണ്ടുവന്നത്. കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാന്റെ പ്രായപരിധി 75 വയസ്സ് ആയിരുന്നു. എം.ഡി.യുടേത് 65 വയസ്സും ആയിരുന്നു. യുവതലമുറയ്ക്ക് പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് കടന്നു വരുന്നതിനുള്ള അവസരമായിരിക്കും ഈ ഉത്തരവ് ഇല്ലാതാക്കുന്നത്. പ്രാവീണ്യമുള്ള പലരെയും ഒഴിവാക്കേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ചെയർമാൻ ആകുന്നതിനുള്ള പ്രായപരിധി സർക്കാർ നീക്കം ചെയ്തത്. കമ്പനീസ് ആക്ട് […]