സംസ്ഥാനത്ത് 36.25 ലക്ഷം തൊഴിൽരഹിതരെന്ന് കണക്ക് ; അഭ്യസ്തവിദ്യരായ 44559 എഞ്ചിനീയർമാരും 7303 ഡോക്ടർമാരും പെരുവഴിയിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ 36.25 ലക്ഷം പേർ തൊഴിൽരഹിതരെന്ന് തൊഴിൽ വകുപ്പിന്റെ കണക്ക്. എൻജിനീയറിങ്, മെഡിസിൻ തുടങ്ങി വിരവധി പ്രൊഫഷണൽ കോഴ്‌സുകൾ കഴിഞ്ഞവരും ഈ കണക്കുകളിലുണ്ട്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 9.53 ശതമാനം പേരാണ് തൊഴിൽരഹിതർ. 6.1 ശതമാനമാണ് ദേശീയ ശരാശരി. ഇതിൽ എഞ്ചിനീയറിങ് കഴിഞ്ഞവരിൽ തൊഴിൽ ലഭ്യമാകാത്ത സ്ഥിതി വർദ്ധിക്കുന്നുണ്ടെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. സിക്കിം, ത്രിപുര സംസ്ഥാനങ്ങൾ മാത്രമാണ് കേരളത്തെക്കാൾ ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ളത്. ത്രിപുരയിൽ 19.7 ശതമാനവും സിക്കിമിൽ 18.1 ശതമാനവും. തൊഴിൽരഹിതരായവരിൽ യുവതികളാണ് കൂടുതൽ. 23,00,139 യുവതികൾക്കാണ് […]