രണ്ടാമത്തെ കുട്ടി പെൺകുഞ്ഞാണോ? എങ്കിൽ കേന്ദ്ര സർക്കാരിൻ്റെ ധനസഹായം ലഭിക്കും
സ്വന്തം ലേഖകൻ: രണ്ടാമത് ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിലും ഇനി കേന്ദ്ര സർക്കാരിന്റെ ധനസഹായം ലഭിക്കും. പ്രധാനമന്ത്രി മാതൃവന്ദന യോജന പ്രകാരമാണ് ധനസഹായം ലഭിക്കുക. നേരത്തെ ആദ്യത്തെ കുട്ടി പെൺകുഞ്ഞാണെങ്കിൽ കേന്ദ്രസർക്കാർ 5,000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാമത് ജനിക്കുന്ന പെൺകുഞ്ഞിനും 5000 രൂപയുടെ ധനസഹായം കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിരിക്കുകയാണ്. 2022 ഏപ്രിൽ ഒന്നിന് ശേഷം ജനിച്ച പെൺകുട്ടികളുടെ മാതാവിന് മുൻകാല പ്രാബല്യത്തോടെ സഹായം നൽകും. മാതാവിന്റെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലൂടെയാണ് പണം ലഭിക്കുക. ബിപിഎൽ , എപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും പദ്ധതി പ്രകാരം […]