video
play-sharp-fill

കൂളിംഗ് ഗ്ലാസ് വെച്ചതിനു വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം; കഴുത്തിനും കണ്ണിനും പരിക്കേറ്റ വിദ്യാർത്ഥി ചികിത്സയിൽ; അഞ്ചുപേർക്ക് സസ്പെൻഷൻ; പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കോളേജ് അധികൃതർ

സ്വന്തം ലേഖകൻ കോഴിക്കോട്: കൂളിംഗ് ഗ്ലാസ് വെച്ചതിനു വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചതായി പരാതി. മുക്കം കെ.എം.സി.റ്റി പോളി ടെക്നിക് കോളേജിലെ ബയോ മെഡിക്കൽ വിദ്യാർത്ഥി മുഹമ്മദ് ജാബിറിനാണ് മർദനമേറ്റത്. കഴുത്തിനും കണ്ണിനും പരിക്കേറ്റ ജാബിർ കോളേജിലെ ആന്റി റാഗിങ്ങ് സെല്ലിലും മുക്കം പൊലീസിലും പരാതി നൽകിയിട്ടുണ്ട്. സംഭവം വലിയ വാര്‍ത്തയായതിന് പിന്നാലെ അഞ്ച് സീനിയര്‍ വിദ്യാർഥികളെ കോളേജിൽ നിന്നും സസ്പെന്‍റ് ചെയ്യുകയായിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും കോളജ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച്ച […]