പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് നരേന്ദ്ര മോദിയെ നാടകത്തിലൂടെ അപമാനിച്ചു ; സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കർണാടക : പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് നരേന്ദ്ര മോദിയെ നാടകത്തിലൂടെ അപമാനിച്ചു. സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തു. പൗരത്വ നിയമ ഭേദഗതിയെയും ദേശീയ പൗരത്വ പട്ടികയെയും എതിർക്കുന്ന നാടകം അവതരിപ്പിച്ചതിനാണ് സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കർണാടകയിലെ ബിദറിലെ ഷഹീൻ എജുക്കേഷൻ ട്രസ്റ്റിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിച്ചുവെന്നാണ് ഉയരുന്ന ആരോപണം. കഴിഞ്ഞ ദിവസമാണ് നാടകം അരങ്ങേറിയത്. സാമൂഹിക പ്രവർത്തകനായ നിലേഷ് രക്ഷ്യൽ എന്നയാളുടെ പരാതിയെ തുടർന്നാണ് കേസ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയെന്നും […]

ഭാര്യയെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കൾക്ക് കാഴ്ചവെച്ച സംഭവം ; ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവും കൂട്ടാളികളും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ മുംബൈ: ഭാര്യയെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കൾക്ക് കാഴ്ചവെച്ച സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവും കൂട്ടാളികളും പൊലീസ് പിടിയിൽ. കഴിഞ്ഞ ദിവസമാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കൾക്ക് ഇയാൾ ഭാര്യയെ കൂട്ടിക്കൊടുക്കുകയായിരുന്നു. ഇരുപത്തിമൂന്നുകാരിയായ ഭാര്യയെ സിനിമയ്ക്ക് പോകാമെന്ന വ്യാജനെയാണ് വീട്ടിൽ നിന്നും അടുത്ത പട്ടണമായ ജോഗേശ്വരിയിലേക്ക് കൊണ്ടുവന്നത്. അപ്പോഴെക്കും ആ രണ്ട് സുഹൃത്തുക്കൾ അവിടെക്ക് എത്തിയിരുന്നു. അവർക്ക് ആവശ്യമായ സൗകര്യം ഒരുക്കിയ ശേഷം ഭാര്യയെ ബലാത്സംഗം ചെയ്യുന്നതിനായി ഇയാൾ കൂട്ടുനിൽക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതി പൽഗാർ പൊലീസ് സ്റ്റേഷനിൽ പരാതി […]

മോഷണശ്രമത്തിനിടെ എടിഎമ്മിൽ തീപിടുത്തം ; സിസിടിവി കാമറയിൽ കുടുങ്ങാതെ രക്ഷപ്പെട്ട മോഷ്ടാക്കൾക്ക് പിറകെ പൊലീസ്

സ്വന്തം ലേഖകൻ കൃഷ്ണഗിരി: ബാങ്കിലെ മോഷണ ശ്രമത്തിനിടെ എടിഎമ്മിൽ നിന്നും തീപിടുത്തം. സിസിടിവി കാമറയി. കുടുങ്ങാതെ രക്ഷപ്പെട്ട മോഷ്ടാക്കൾക്ക് പിന്നാലെ പോലീസും. കർണാടകത്തിലെ കൃഷ്ണഗിരിയിലുള്ള അഞ്ചെട്ടി ബസ് സ്റ്റാന്റിലാണ് സംഭവം. വെൽഡിങ് മെഷീനുമായാണ് കള്ളന്മാർ മോഷ്ടിക്കാനെത്തിയത്. ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചാണ് വെൽഡിങ് മെഷീൻ പ്രവർത്തിപ്പിച്ചത്. ബാങ്കിന്റെ ജനാല വെൽഡിങ് മെഷീൻ ഉപയോഗിച്ച് ഇളക്കിയ ശേഷം അകത്ത് കടക്കാനായിരുന്നു ശ്രമം. എന്നാൽ വെൽഡിങ് മെഷീനിൽ നിന്നുള്ള തീപ്പൊരി ബാങ്കിനകത്തെ ചില കടലാസുകളിൽ വീഴുകയും തീപിടിക്കുകയുമായിരുന്നു. ഇതിനിടെ തീയണക്കാനുള്ള ശ്രമം വിഫലമായി. ഇതോടെ ഗ്യാസ് സിലിണ്ടർ ഓഫ് […]

നിങ്ങൾ പാക്കിസ്ഥാനിൽ വന്നവരല്ലേ …? രാത്രിയിൽ റോഡിലൂടെ നടന്ന മലയാളി വിദ്യാർത്ഥികൾക്ക് പൊലീസിന്റെ വക അസഭ്യവർഷവും ക്രൂരമർദ്ദനവും ; കസ്റ്റഡിയിൽ നിന്നും വിട്ടത് പിഴയായി അഞ്ഞൂറ് രൂപയും രാത്രിയിൽ പുറത്തിറങ്ങി നടക്കില്ലെന്നും എഴുതി നൽകിയതിന് ശേഷം

സ്വന്തം ലേഖകൻ ബെംഗളൂരു: അർധരാത്രിയിൽ റോഡിലിറങ്ങി നടന്ന മലയാളി വിദ്യാർത്ഥികൾക്ക് ബെംഗളൂരു പൊലീസിന്റെ വക ക്രൂരമർദ്ദനവും അസഭ്യ വർഷവും. കസ്റ്റഡിയിൽ നിന്നും വിട്ടത് പിഴയായി അഞ്ഞൂറ് രൂപയും ഇനി രാത്രിയിൽ പുറത്തിറങ്ങി നടക്കില്ലെന്നും എഴുതി വാങ്ങിയതിന് ശേഷം. ചായ കുടിക്കാനായി റോഡിലിറങ്ങി നടന്ന മൂന്നു മലയാളി വിദ്യാർത്ഥികൾക്കാണ് ബെംഗളൂരു പൊലീസിൽ നിന്നും മോശം അനുഭവം നേരിട്ടത്. ഇവരെ പാക്കിസ്ഥാൻകാരാക്കി ചിത്രീകരിച്ചായിരുന്നു ബെംഗളൂരു പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു പോയി മർദ്ദിച്ചത് ബുധനാഴ്ച രാത്രി ഒരു മണിയോടെ ഈസ്റ്റ് ബെംഗളൂരുവിലെ ഫ്‌ളാറ്റിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണു വിദ്യാർത്ഥികൾക്കു പൊലീസുകാരിൽ […]

ഒന്നരലക്ഷം പ്രതികൾ ഇനി പൊലീസിന്റെ വിരൽത്തുമ്പിൽ ; പ്രതികളുടെ വിവരശേഖരത്തിനായി ഡിജിറ്റൽ രംഗത്തേക്ക് പൊലീസിന്റെ ചുവടുമാറ്റം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒന്നരലക്ഷം പ്രതികൾ ഇനി പൊലീസിന്റെ വിരൽത്തുമ്പിൽ. ഇതുവരെ 1.45ലക്ഷം പ്രതികളുടെ വിരലടയാളങ്ങൾ പൊലീസ് ഡിജിറ്റലായി രേഖപ്പെടുത്തി. കഴിഞ്ഞ പത്തുവർഷത്തിനിടെ ശേഖരിച്ച വിരലടയാളങ്ങൾ പ്രത്യേക സോഫ്റ്റുവെയറിന്റെ സഹായത്തോടെയാണ് കേന്ദ്രീകൃത സെർവറിലേക്ക് ശേഖരിച്ചത്. അധികം വൈകാതെ 1.50ലക്ഷം വിരലടയാളങ്ങൾ വിവരശേഖരത്തിലെത്തും. ജപ്പാൻ കമ്പനിയായ നാഷണൽ ഇലക്‌ട്രോണിക് കോർപ്പറേഷന്റെ സഹായത്തോടെയാണ് ഓട്ടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡറ്റിഫിക്കേഷൻ സിസ്റ്റം (അഫിസ്) നടപ്പാക്കുന്നത്. മൂന്നോ നാലോ പൊലീസ് സ്റ്റേഷനുകൾക്ക് ഒരു ഡോസിയർ സെന്റർ എന്ന കണക്കിൽ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളെയും പദ്ധതിയുടെ ഭാഗമായിക്കിയിട്ടുണ്ട്. ഓരോ കേസിലും പിടിയിലാകുന്ന […]

എം.സി റോഡിൽ സംക്രാന്തിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിച്ച മീൻ കച്ചവടക്കാരന് ഗുരുതര പരിക്ക്: ഇടിച്ച ശേഷം നിർത്താതെ പോയ കാറിന്റെ ഒടിഞ്ഞ നമ്പർ പ്ലേറ്റ് പൊലീസിന് തുമ്പായി; മണിക്കൂറുകൾക്കകം ഡ്രൈവറെ കണ്ടെത്തി

  സ്വന്തം ലേഖകൻ കോട്ടയം: റോഡ് മുറിച്ചു കടക്കുന്നതിടെ അമിത വേഗത്തിൽ എത്തിയ കാർ മീൻ കച്ചവടക്കാരനെ ഇടിച്ച് തെറുപ്പിച്ചു. ഇടിയേറ്റ് രണ്ടു മീറ്ററോളം ഉയർന്ന് പൊങ്ങി റോഡിൽ തലയിടിച്ച് വീണയാളെ ഉപേക്ഷിച്ച് , കാർ യാത്രക്കാരൻ വണ്ടി നിർത്താതെ അമിത വേഗത്തിൽ പാഞ്ഞു. കാറിടിച്ച് തെറുപ്പിച്ച പെരുമ്പായിക്കാട് പൂഴിക്കുനേൽ അബ്ദുൾ ലത്തീഫിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ലത്തീഫിന്റെ കാൽ ഒടിഞ്ഞു. തലയുടെ പിന്നിലെ പൊട്ടലിൽ ആറ് തുന്നിക്കെട്ടലുണ്ട്. വാരിയെല്ലിനും ഇദ്ദേഹത്തിന് പൊട്ടലുണ്ട്. ലത്തീഫിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകടത്തിനിടയാക്കിയ കാർ […]

അവസാനിക്കാതെ പ്രണയക്കൊലകൾ : തിരുവനന്തപുരത്ത്‌ യുവതിയെ കഴുത്തറുത്ത് കൊന്ന ശേഷം കാമുകൻ ആത്മഹത്യയ്ക്കു ശ്രമിച്ചു ; യുവാവിന്റെ നില അതീവ ഗുരുതരം

  സ്വന്തം ലേഖകൻ തിരുവനന്തപുരം:അവസാനിക്കാതെ പ്രണയക്കൊലകൾ. തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കാമുകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാരക്കോണം സ്വദേശി അഷിതയാണ് മരിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ കയറിയാണ് യുവാവ് ആക്രമിച്ചത്. കൊലപാതകം നടത്തിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകൻ അനു ഗുരുതരാവസ്ഥയിൽ. അനുവും അഷിതയും ദീർഘനാളായി പ്രണയത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ അഷിതയുടെ വീട്ടിലേക്ക് എത്തിയ അനു വീടിന്റെ വാതിൽ അടച്ച ശേഷം അനുവിന്റെ കഴുത്തറക്കുകയായിരുന്നു. അഷിതയുടെ കഴുത്ത് അറുത്ത ശേഷം സ്വന്തം കഴുത്തും മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു അനു. പെൺകുട്ടിയുടെ നിലവിളി കേട്ട് […]

വിരമിച്ച നാവിക ഉദ്യോഗസ്ഥനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി : ഭാര്യ ഒളിവിൽ ; മരണത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ ദില്ലി: വിരമിച്ച നാവിക ഉദ്യോഗസ്ഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ പുലർച്ചെ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബദ്‌ലാപൂർ ടൗൺഷിപ്പിലെ ഫ്‌ളാറ്റിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഗുഡ്ദു സിംഗ് (50) എന്നയാളുടെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ദില്ലി നിവാസിയായ സിംഗ് തന്റെ ഫ്‌ളാറ്റ് വിൽക്കാൻ മൂന്ന് ദിവസം മുമ്പ് ഭാര്യയോടൊപ്പം ബദ്‌ലാപൂരിലെത്തിയിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു ബഡ്‌ലാപൂർ പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്‌പെക്ടർ എൽ.എം സരിപുത്ര സംഭവം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയെ കാണാനില്ലെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി […]

കോലം വരച്ച് പ്രതിഷേധിച്ചവർക്ക് പാക് ബന്ധം ; പൊലീസ് കമ്മീഷണർ

  സ്വന്തം ലേഖകൻ ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കോലം വരച്ച് പ്രതിഷേധിച്ചവർക്ക് പാക് ബന്ധമുണ്ടെന്ന് പൊലീസ്. ബസന്ത് നഗറിൽ കോലം വരച്ച് പ്രതിഷേധിച്ചതിന്റെ പേരിൽ ഏഴ് പേരേയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ ഒരാൾക്ക് പാക് ബന്ധമുണ്ടെന്ന് ചെന്നൈ പൊലീസ് കമ്മീഷണർ എ.കെ വിശ്വനാഥൻ പറഞ്ഞു. കസ്റ്റഡിയിലെടുത്ത ഗായതാരി കന്താദായ് പാകിസ്താനിലെ ‘ബൈറ്റ്‌സ് ഫോർ ഓൾ’ സ്ഥാപനത്തിലെ ഗവേഷകയാണെന്ന് അവരുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഉണ്ടെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. ഗായത്താരിയുടെ ഫെയ്‌സ്ബുക്കും മറ്റ് സോഷ്യൽ മീഡിയ ഇടപെടലുകളും […]

ഹോട്ടൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി ; ക്രിക്കറ്റ് താരങ്ങളെ ഡി.ഡി.സി.എ തിരിച്ചയച്ചു

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ഹോട്ടലിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി. ക്രിക്കറ്റ് താരങ്ങളെ ഡി.ഡി.സി.എ തിരിച്ചയച്ചു. സി.കെ നായുഡു ട്രോഫിയിൽ കളിക്കാനെത്തിയ ഡൽഹി അണ്ടർ 23 താരങ്ങളായ കുൽദീപ് യാദവും ലക്ഷയ് തരേജയുമാണ് ഹോട്ടൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയത്. ബംഗാളിനെതിരായ മത്സരത്തിനായി ടീമിനൊപ്പം എത്തിയതായിരുന്നു ഇരുവരും. ഇതുവരെ ഇവർക്കെതിരെ പൊലീസ് കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല. കാര്യങ്ങൾ സംസാരിക്കാനായി ഡി.ഡി.സി.എ ഡയറക്ടർ സഞ്ജയ് ഭരദ്വാജ് കൊൽക്കത്തയിലെത്തിയിട്ടുണ്ട്. ശനിയാഴ്ച്ച തുടങ്ങിയ മത്സരത്തിൽ ഇരുവരേയും കളിപ്പിക്കുന്നില്ല. രണ്ടു പേരെയും ഡൽഹിയിലേക്ക് തിരിച്ചയിച്ചിട്ടുണ്ട്. ഗുരുതരമായ തെറ്റാണ് ചെയ്തത്. വനിതാ […]