ഇടുക്കിയിൽ വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടുപേർ പിടിയിൽ; പ്രതികളുടെ പക്കൽ നിന്നും 4 കിലോ കഞ്ചാവ് പിടികൂടി
സ്വന്തം ലേഖകൻ ചെറുതോണി: ഇടുക്കിയിൽ വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടുപേർ പിടിയിൽ. മുരിക്കാശേരി ചിന്നാർനിരപ്പ് പുല്ലാട്ട് സിബി (57), അമ്പാട്ട് ഷിന്റോ എന്നിവരാണ് പിടിയിലായത്.ഇവരുടെ പക്കൽ നിന്നും നാല് കിലോ കഞ്ചാവ് പിടികൂടി. ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കഞ്ചാവുമായി പിടിയിലായ പുല്ലാട്ട് സിബി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെന്നാണ് വിവരം. ചിന്നാർ ബസ്റ്റോപ്പിൽ സംശയകരമായി നിൽക്കുന്ന പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ടു പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചു. ഇതോടെ സംശയം തോന്നിയ പൊലീസ് […]