play-sharp-fill

പോലീസിൽ വ്യാജരേഖ ചമയ്ക്കലും; റിമാൻഡ് റിപ്പോർട്ട് വ്യാജമായി തയ്യാറാക്കി കോടതിയെ കബളിപ്പിച്ച മുൻ കുന്നംകുളം എസ് ഐ രാജൻ കൊട്ടോരാൻ കുറ്റക്കാരനെന്ന് തൃശ്ശൂർ ജില്ലാ പൊലീസ് മേധാവി; രാജനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് പരാതി

സ്വന്തം ലേഖകൻ തൃശൂർ: കുന്നംകുളം സ്റ്റേഷനിൽ 2016ൽ ജോലി ചെയ്തിരുന്ന കണ്ണൂർ മട്ടന്നൂർ സ്വദേശിയായ എസ് ഐ രാജൻ കൊട്ടോരാൻ തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ട് വ്യാജമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണത്തിൽ കണ്ടെത്തി. 2016ൽ കുന്നംകുളം പോലിസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് എസ് ഐ രാജൻ തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ടിൽ പ്രതിയുടെ നിയമ സഹായത്തിനായി ലീഗൽ സർവ്വീസ് അതോറിട്ടിയുടെ വക്കീലിനെ ഫോണിൽ വിളിച്ചറിയിച്ചുവെന്ന് വക്കീലിൻ്റെ പേരും ഫോൺനമ്പരും സഹിതം രാജൻ എഴുതി ചേർക്കുകയായിരുന്നു. എന്നാൽ പ്രതി സ്ഥാനത്തുള്ളയാൾക്ക് യാതൊരു നിയമ സഹായവും ലീഗൽ […]

ലോക്കപ്പ് മർദ്ദനം ; സി.ഐ ടി.പി ഫർഷാദിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി: ഫർഷദ് തിരൂർ സി.ഐ ആയിരിക്കേ മാധ്യമ പ്രവർത്തകനേയും മർദ്ദിച്ചു; നിരപരാധികളെ കള്ളക്കേസിൽ കുടുക്കി കേസ് എടുക്കുന്നതിൽ വിദഗ്ധനായ സി .ഐ ടി.പി ഫർഷാദ് പൊലീസിലെ ക്രിമിനൽ

സ്വന്തം ലേഖകൻ തൃശൂർ : വെസ്റ്റ് സി.ഐ ടി. പി. ഫർഷാദ്, സി.പി.ഒ.സുധീഷ് എന്നിവർക്കെതിരെ ലോക്കപ്പ് മർദനത്തിന് കേസെടുത്തു. ചാവക്കാട് ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രോഹിത് നന്ദകുമാറാണ് കേസെടുത്തത്. ഫർഷാദ് നിലവിൽ തൃശൂർ വെസ്റ്റ് സി ഐ ആണ് 2013 ൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്. ഐ ആയിരുന്ന ഫർഷാദും, പൊലീസുകാരനായ സുധീഷും ചേർന്ന് തളിക്കുളം എടശ്ശേരിയിലെ ഓട്ടോ തൊഴിലാളിയായ കൊല്ലാറ സന്തോഷിനെ കസ്റ്റഡിയിലെടുത്തു മർദ്ദിക്കുകയും തുടർന്നു കള്ളകേസിൽ കുടുക്കിയെന്നുമുള്ള കേസിലാണ് 10 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കേസെടുത്തത്. 2013 […]

പൊലീസ് സംഘത്തെ ആക്രമിച്ച കേസിൽ പ്രതിക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ല; പ്രതിയെ വെറുതെവിട്ട് കോടതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: അയല്‍വാസികളുടെ തര്‍ക്കം തീര്‍ക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് കഴിയാത്തതിനാല്‍ കോടതി വെറുതെവിട്ടു. ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ മുന്‍ എസ്.ഐ ശ്രീജിത്തിനെയും സംഘത്തെയും ആക്രമിച്ച്‌ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസിലെ പ്രതി പടിഞ്ഞാറേക്കോട്ട സ്വദേശി മഹാദേവനെ(48)യാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെവിട്ടത്. പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും സംശയാതീതമായി കേസ് തെളിയിക്കുകയെന്നത് പ്രോസിക്യൂഷന്റെ പരമപ്രധാന കര്‍ത്തവ്യമാണെന്ന് വിധി ന്യായത്തില്‍ മജിസ്‌ട്രേട്ട് എ.അനീസ ചൂണ്ടിക്കാട്ടി. 2013 ഒക്ടോബര്‍ […]

പ്രവാസിയെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ് ; നേപ്പാളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കീഴടങ്ങി ; ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി

സ്വന്തം ലേഖകൻ കാസര്‍കോട്: പ്രവാസിയെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ ഏഴാം പ്രതിയും ക്വട്ടേഷന്‍ സംഘാംഗവുമായ പൈവളിഗെ സ്വദേശി അബ്ദുൽ ഷിഹാബ് (29) ആണ് അറസ്റ്റിൽ ആയത്. ജൂണ്‍ 26 നാണ് കേസിന് ആസ്പദമായ സംഭവം. പൈവളിഗയിൽ പ്രവാസിയായ അബൂബക്കർ സിദീഖിനെ തട്ടിക്കൊണ്ട് പോകുകയും പൈവളിഗെ നുച്ചിലയിലെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. കേസിൽ ഇതുവരെ 9 പേർ അറസ്റ്റിലായി. ഇനി 10 പേർ കൂടി പിടിയിലാകാനുണ്ട്. ഒളിവിൽ ആയിരുന്ന ഷിഹാബ് ഇന്ന് […]

എസ്‌ഐക്കെതിരെ വനിത സിപിഒ; മാനസികമായി പീഡിപ്പിച്ചു,ചോദ്യം ചെയ്തപ്പോള്‍ അപമാനിച്ച്‌ ഇറക്കിവിട്ടു;എറണാകുളം പനങ്ങാട് സ്റ്റേഷനിലാണ് നാടകീയ സംഭവം

സ്വന്തം ലേഖകൻ കൊച്ചി: ഡ്യൂട്ടിയുടെ പേരിലുള്ള മാനസിക പീഡനം ചോദ്യം ചെയ്ത വനിത പൊലീസുകാരിയെ എസ്‌ഐ അപമാനിച്ച്‌ ഇറക്കിവിട്ടെന്ന് പരാതി.ഇന്ന് (14/01/2022)രാവിലെ എറണാകുളം പനങ്ങാട് സ്റ്റേഷനിലാണ് നാടകീയ സംഭവം ഉണ്ടായത്. രാവിലെ സ്റ്റേഷന്‍ ഡ്യൂട്ടിയെക്കുറിച്ച്‌ സംസാരിക്കുന്നതിനിടെ അധിക്ഷേപവാക്കുകള്‍ പറഞ്ഞ് ഇറക്കിവിട്ടെന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ വിശ്രമ മുറിയില്‍ കയറി വാതിലടച്ച ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകര്‍ വാതില്‍ ചവിട്ടി പൊളിച്ച്‌ പുറത്തിറക്കി. എസ്‌ഐ ജിന്‍സന്‍ ഡൊമനിക്കിന്‍റെ നടപടിയിലാണ് വനിത സിപിഒ പ്രതിഷേധം ഉയര്‍ത്തിയത്. ഡ്യൂട്ടിയെ ചൊല്ലി സ്റ്റേഷനില്‍ എസ്‌ഐയും ഉദ്യോഗസ്ഥരും തമ്മില്‍ ഭിന്നതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.സംഭവത്തില്‍ ഡിസിപി […]

“തൊപ്പി തെറിച്ചു “; ബലാത്സംഗംകേസ് പ്രതി പി ആർ സുനുവിനെ പോലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു; നടപടി പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ; പിരിച്ചുവിട്ട ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് സുനു

സ്വന്തം ലേഖകൻ തിരുവന്തപുരം:ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്നും പിരിച്ചു വിട്ടു. ഡിജിപി അനില്‍കാന്ത് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സേനയിൽ നിന്നും പിരിച്ചുവിടുന്നത്. പിരിച്ചു വിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അത് ബോധിപ്പിക്കാന്‍ പൊലീസ് ആസ്ഥാനത്ത് നേരിട്ട് ഹാജരാകണം എന്നായിരുന്നു പി.ആര്‍.സുനുവിന് ഡിജിപി നല്‍കിയ നിര്‍ദേശം. എന്നാല്‍ ഡിജിപിയുടെ നോട്ടീസിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി മറ്റൊരു ദിവസം […]

കൂട്ടബലാത്സംഗക്കേസിൽ പ്രതി ; പിരിച്ചുവിടാനുള്ള നടപടിക്കെതിരെ സി.ഐ സുനു നൽകിയ അപേക്ഷ തള്ളി ; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് അപേക്ഷ തള്ളിയത്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ബലാത്സംഗക്കേസിൽ പ്രതിയായതിനെ തുടർന്ന് പിരിച്ചുവിടാനുള്ള നടപടിയെടുത്തതിനെതിരെ സി.ഐ പി.ആർ.സുനു നൽകിയ അപേക്ഷ തള്ളി. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് ഇദ്ദേഹത്തിന്റെ അപേക്ഷ തള്ളിയത്.നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് അധികാരമുണ്ടെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. ഈ മാസം 31 നകം സുനു കാരണം കാണിക്കലിന് മറുപടി നല്‍കാനും ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി. വകുപ്പുതല നടപടി 15 തവണ നേരിട്ട ഇന്‍സ്പെക്ടറാണ് സുനു. പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ഡി.ജി.പി ഇദ്ദേഹത്തോട് നെരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം […]

പാലക്കാട് വൻ ചന്ദന വേട്ട;150 കിലോ ചന്ദനമുട്ടി പിടികൂടി ;കടത്താൻ ശ്രമിച്ചത് ആഡംബര കാറിൻ്റെ രഹസ്യ അറയിൽ ; പട്ടാമ്പി സ്വദേശികളായ രണ്ടുപേർ പിടിയിൽ

പാലക്കാട്‌: പാലക്കാട് കഞ്ചിക്കോട് വൻ ചന്ദന വേട്ട.150 കിലോ ചന്ദനമുട്ടികളാണ് പിടികൂടിയത്. ആഡംബര കാറിൻ്റെ രഹസ്യ അറയിലാണ് ചന്ദനമുട്ടികൾ സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി സ്വദേശികളായ ഉനൈസ്, അനസ് എന്നിവർ പിടിയിലായി. ചന്ദനമുട്ടികൾ സേലത്ത് നിന്നാണ് കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്.

നിക്ഷേപ തട്ടിപ്പ്; ഒറ്റപ്പാലം സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍.കെ.രവിശങ്കറിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പാലക്കാട് ജില്ലാ പൊലീസ് മേധാവി വിശ്വനാഥ്. ആര്‍ ആണ് നടപടി സ്വീകരിച്ചത്. അച്ചടക്കമുള്ള സേനയിലെ ഉത്തരവാദിത്തമുള്ള പൊലീസ് ഉദ്യോഗസ്ഥനായ രവിശങ്കറിന്‍റെ പെരുമാറ്റം ന്യായീകരിക്കാനാവാത്തതും പൊതുജനങ്ങള്‍ക്കിടയില്‍ പൊലീസിന്‍റെ യശസ്സിന് കളങ്കവും വകുപ്പിന് അപകീര്‍ത്തിയും ഉണ്ടാക്കുന്നതുമാണെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. രവിശങ്കറിനെതിരെ നെടുമങ്ങാട്, പാങ്ങോട് പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. […]

മാങ്ങാക്കള്ളൻ പോലീസിനെ പിടിക്കാതെ പോലീസ്;പോലീസിന്റെ ഒത്തുകളിക്കൊടുവിൽ കേസ് ഒത്തുതീർപ്പിലേക്ക്…

കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തു തീർപ്പിലേക്ക്. കേസ് ഒതുക്കിത്തീർക്കുവാനുള്ള സാഹചര്യം പൊലീസ് തന്നെ ഒരുക്കി നൽകിയെന്ന ആക്ഷേപം ശക്തമാണ്. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് കാട്ടി പരാതിക്കാരനായ പഴക്കച്ചവടക്കാരൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്. അപേക്ഷയിൽ കോടതി നാളെ വിധി പറഞ്ഞേക്കും. ഈ കേസിൽ 17 ദിവസങ്ങളാണ് പ്രതി ഒളിവിൽ കഴിഞ്ഞത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പേ​​ട്ട ക​​വ​​ല​​യി​​ലെ പ​​ച്ച​​ക്ക​​റി​​ക്ക​​ട​​യി​​ൽ​​നി​​ന്നാണ് പൊ​​ലീ​​സു​​കാ​​ര​ൻ​ ​മാ​​ങ്ങ മോ​​ഷ്​​​ടി​​ച്ചത്. മു​​ണ്ട​​ക്ക​​യം വ​​ണ്ട​​ൻ​​പ​​താ​​ൽ 10 സെ​​ൻറ്​ കോ​​ള​​നി​​യി​​ൽ പു​​തു​​പ്പ​​റ​​മ്പി​​ൽ പി.​​ബി. […]