കൽക്കണ്ടവും മുന്തിരിയും നൽകി മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു ; പൂജാരിക്ക് 45 വർഷം കഠിനതടവും എൺപതിനായിരം രൂപ പിഴയും ; ശിക്ഷ വിധിച്ചത് എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി
സ്വന്തം ലേഖകൻ കൊച്ചി: കൽക്കണ്ടവും മുന്തിരിയും നൽകി മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച പൂജാരിക്ക് 45 വർഷം കഠിനതടവും എൺപതിനായിരം രൂപ പിഴയും. ഉദയംപേരൂർ സ്വദേശി മണക്കുന്നം ചാക്കുളം കരയിൽ വടക്കേ താന്നിക്കകത്ത് വീട്ടിൽ പുരുഷോത്തമനെയാണ് (83) ശിക്ഷിച്ചത്. എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. 2019 – 2020 ലാണ് കേസിനാസ്പദമായ സംഭവം. അമ്പലത്തിലെ പൂജാരിയായിരുന്ന പ്രതി മൂന്നര വയസ്സുകാരിയായ കൂട്ടിക്ക് കൽക്കണ്ടവും മുന്തിരിയും നൽകിയാണ് പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ കണ്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. […]