video
play-sharp-fill

കൊച്ചിയില്‍ പരീക്ഷകള്‍ സുഖമായി നടക്കുന്നുണ്ട്; വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയുടെ കാര്യമില്ല; വിദ്യാഭ്യാസ മന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കപെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ബുദ്ധിമുട്ട് ഇല്ലാതിരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. എസ്‌എസ്‌എല്‍സി, +2 പരീക്ഷകള്‍ മാറ്റിവക്കില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന പരീക്ഷകളെ കുറിച്ച്‌ കുട്ടികള്‍ക്ക് പരാതി ഇല്ല.ചുറ്റുമുള്ള വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയ സാഹചര്യത്തില്‍ ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷയുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കും. ജില്ലാ കളക്ടര്‍, കോര്‍പറേഷന്‍ എന്നിവരുമായി ആലോചിച്ചു മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.