കോട്ടയം ജില്ലയിൽ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15 മുതൽ
സ്വന്തം ലേഖകൻ കോട്ടയം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായ പ്രത്യേക അദാലത്തുകൾ ജില്ലയിൽ ഫെബ്രുവരി 15, 16, 18 തീയതികളിൽ നടക്കും. സാന്ത്വന സ്പർശം എന്ന പേരില്ലാണ്.അദാലത്ത് നടത്തുന്നത്. അദാലത്തി മന്ത്രിമാരായ മന്ത്രി പി. തിലോത്തമൻ, കെ. കൃഷ്ണൻകുട്ടി, കെ.ടി. ജലീൽ എന്നിവർ നേതൃത്വം നൽകും.അദാലത്തുകളിലേക്കുള്ള അപേക്ഷകൾ ഫെബ്രുവരി മൂന്നിന് ഉച്ചമുതൽ ഒൻപതിനു വൈകുന്നേരം വരെയായിരിക്കും സ്വീകരിക്കുക. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്റെ പോർട്ടലിൽ പൊതുജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. ഇതിനുപുറമെ അപേക്ഷ സമർപ്പിക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങളിൽ സൗജന്യമായി ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം വില്ലേജ് […]