play-sharp-fill

ശബരിമല നട 16ന് തുറക്കും; തീർത്ഥാടകർക്ക് വെർച്വൽ ബുക്കിംഗ് നിർബന്ധം; ഓൺലൈനിൽ ബുക്കിംഗ് സാധിക്കാത്തവർക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും

തിരുവനന്തപുരം: ഈ വർഷത്തെ മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു. 16ന് വൈകിട്ട് 5ന് നട തുറക്കും. വൃശ്ചികം ഒന്നായ 17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡലകാലം. ജനുവരി 14നാണ് മകരവിളക്ക്. തീർത്ഥാടകർക്ക് വെർച്വൽ ബുക്കിംഗ് നിർബന്ധമാണ് . ഓൺലൈനിൽ ബുക്കിംഗ് സാധിക്കാത്തവർക്ക് വിവിധ ജില്ലകളിൽ 13 കേന്ദ്രങ്ങളിലായി 24 മണിക്കൂറും സ്പോട്ട് ബുക്കിംഗ് സംവിധാനമുണ്ടാവും. കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിംഗ് തുടങ്ങുന്നത് ആലോചനയിലാണ്. എരുമേലി വഴി തീർത്ഥാടനം അനുവദിക്കും. […]

പത്തനംതിട്ടയിൽ വീണ്ടും തെരുവുനായയുടെ ആക്രമണം; ഏഴുപേർക്ക് കടിയേറ്റു; ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി

പത്തനംതിട്ട: നഗരത്തിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. ഏഴ് പേർക്ക്കടിയേറ്റു. പ്രെെവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു വച്ചാണ് തെരുവുനായ യാത്രക്കാരെ ആക്രമിച്ചത്. കടിയേറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി . ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഈ വർഷം ഇതുവരെ രണ്ട് ലക്ഷത്തിലേറെ പേ‌ർക്ക് നായയുടെ കടിയേറ്റെന്നാണ് കണക്ക്. അതേസമയം, സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പാക്കിയ എ.ബി.സി പദ്ധതി ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല. പ്ലാൻ ഫണ്ടിൽ നിന്നാണ് വന്ധ്യംകരണ പദ്ധതിക്കുള്ള തുക അനുവദിച്ചിരിക്കുന്നത്. ഹെൽത്ത് വിഭാഗവും പരിയാരം വെറ്ററിനറി വിഭാഗവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. […]