ഭാരതം വളരുമ്പോൾ ലോകം വളരുന്നു..! കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടു ; വികസന യാത്രയിലെ അനശ്വര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മുഹൂർത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഒരു മന്ദിരം മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണ്. സ്വാശ്രയ ഇന്ത്യയുടെ സൂര്യോദയത്തിന് ഈ മന്ദിരം സാക്ഷിയാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ആധുനികതയും പാരമ്പര്യവും സഹവർത്തിത്തത്തോടെ സമ്മേളിക്കുന്ന മന്ദിരമാണിത്. പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച മെയ് 28 ചരിത്രത്തിൽ രേഖപ്പെടുത്തും. സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ അടയാളമാണ്. അമൃത മഹോത്സവത്തിൽ ജനങ്ങൾക്കുള്ള ഉപഹാരമാണ് പുതിയ മന്ദിരമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകം ബഹുമാനത്തോടെ ഇന്ത്യയെ ഉറ്റുനോക്കുന്നു. […]