video
play-sharp-fill

പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കം; നടി മീനു മുനീറിനെ ഫ്‌ളാറ്റില്‍ കയറി മര്‍ദ്ദിച്ചു; പോലീസ് നോക്കിനില്‍ക്കെയായിരുന്നു മര്‍ദ്ദനമെന്ന് നടി

സ്വന്തം ലേഖകന്‍ കൊച്ചി: വാഹന പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റത്തെ തുടര്‍ന്ന് നടി മീനു മുനീറിനെ ഫ്‌ളാറ്റില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. നടിയുടെ ആലുവയിലെ ഫ്ലാറ്റില്‍ കയറിയാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ നെടുമ്പാശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മീനു മുനീറിനെ ഫ്ളാറ്റില്‍ കയറി അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഫ്ളാറ്റിലെ കാര്‍ പാര്‍ക്കിംങുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് അക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പാര്‍ക്കിംഗ് അനധികൃതമായി അടച്ചുകെട്ടിയതിനെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് വഴി വച്ചത്. പോലീസ് നോക്കി നില്‍ക്കെയാണ് മര്‍ദ്ദിച്ചതെന്ന് നടി പറഞ്ഞു. […]