പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാന്‍ പോയി, അത് എന്റെ ഇഷ്ടം; തമ്മിലുള്ള ബന്ധത്തിന് ഒരു കോട്ടവും തട്ടില്ല; പരസ്യപ്രസ്താവനയുമായി സുരേഷ് ഗോപി
സ്വന്തം ലേഖകന്‍ തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ പത്മജ വേണുഗോപാല്‍ തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയാണെങ്കിലും തമ്മിലുള്ള ബന്ധത്തിന് ഒരു കോട്ടവും തട്ടില്ലെന്ന് സുരേഷ് ഗോപി. ‘പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാന്‍ പോയി. അത് എന്റെ ഇഷ്ടമാണ്. ആ പ്രസ്ഥാനത്തിന്റെ ഐഡിയോളജിക്ക് ശക്തി പകരാന്‍ വേണ്ടി അവര്‍ക്കൊപ്പം ഞാന്‍ പോയി. അവര്‍ക്ക് വേണ്ടി ഈ മണ്ഡലത്തില്‍ ഞാന്‍ പൊരുതുന്നു’ സുരേഷ് ഗോപി പറഞ്ഞു. ബന്ധം എന്നത് ബന്ധം തന്നെയാണ്. അതിനൊരും കോട്ടവും തട്ടില്ല. രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെങ്കില്‍ മത്സരം അതിലെ അനിവാര്യതയാണെങ്കില്‍ സ്വന്തം അച്ഛനെതിരെയാണെങ്കിലും മത്സരിക്കണമെന്നും […]