video
play-sharp-fill

‘നിര്‍ത്തൂ..സിങ്കപ്പൂര്‍ മോഡല്‍ തള്ള്’; ട്വന്റി 20യുടേത് വ്യാജപ്രചരണമെന്ന് ശ്രീനിജിന്‍പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ അവകാശവാദങ്ങളെ ജനം തള്ളികളയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ശ്രീനിജിന്‍.

മലയിടംതുരുത്ത് എല്‍പി സ്‌കൂള്‍ നിര്‍മാണം സംബന്ധിച്ച് കിഴക്കമ്പലത്തെ ട്വന്റി 20 പാര്‍ട്ടി നടത്തുന്നത് വ്യാജപ്രചരണമാണെന്ന് പിവി ശ്രീനിജിന്‍ എംഎല്‍എ. എംഎല്‍എ ഫണ്ട് മാത്രം ഉപയോഗിച്ചാണ് മലയിടംതുരുത്ത് സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ശ്രീനിജിന്‍ പറഞ്ഞു. കിഴക്കമ്പലം പഞ്ചായത്തില്‍ നിന്ന് ലഭിച്ച രേഖയും ശ്രീനിജിന്‍ പുറത്തുവിട്ടു. വസ്തുതാപരമല്ലാത്തതും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ അവകാശവാദങ്ങളെ ജനം തള്ളികളയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ശ്രീനിജിന്‍ പറഞ്ഞു. ശ്രീനിജന്റെ വാക്കുകൾ നിര്‍ത്തൂ..’സിങ്കപ്പൂര്‍ മോഡല്‍ തള്ള്’. കഴിഞ്ഞ ദിവസങ്ങളില്‍ കിഴക്കമ്പലത്തെ പ്രാദേശിക പാര്‍ട്ടിയുടെ FBപേജില്‍ വന്ന രണ്ട് പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. മലയിടംതുരുത്ത് LP സകൂളിന്റെ […]