ബ്രഹ്മപുരത്ത് മന്ത്രിമാര്‍ സന്ദര്‍ശനം നടത്തി; 80% തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു; ഇന്നത്തോടെ മാലിന്യ നീക്കം പഴയ നിലയിലാകും’; പി രാജീവ്

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം തീ എപ്പോൾ അണയ്ക്കാൻ കഴിയുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് മന്ത്രി പി. രാജീവ്, സമാനതകളില്ലാത്ത അനുഭവമാണിത്, പാഠം ഉൾക്കൊണ്ടുള്ള പ്രവർത്തനം രൂപവൽകരിക്കും. മന്ത്രി എം.ബി. രാജേഷി​നൊപ്പം ബ്രഹ്മപുരം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ബ്രഹ്മപുരത്തെ തീ 80% നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞുവെന്നും ഇന്നത്തോടെ മാലിന്യ നീക്കം പഴയനിലയിലാകുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. തീ അണച്ചാലും വീണ്ടു തീ പിടിക്കുന്ന സാഹചര്യം ആണ്.ഇപ്പോള്‍ തീ അണയ്ക്കുന്നതിനാണ് മുന്‍ഗണന.നഗരത്തിലെ മാലിന്യ നീക്കം പുനസ്ഥാപിച്ചു. 40 ലോഡ് മാലിന്യം നീക്കി.ഇന്നത്തോടെ മാലിന്യ നീക്കം […]

‘ഒരു മിനിട്ട് ദൈര്‍ഘൃമുള്ള ഈയാംപാറ്റകളാണ് ഇന്നത്തെ വാർത്തകൾ; സംരംഭം തകര്‍ത്തവര്‍ എന്ന് ആദ്യം ആക്ഷേപിച്ചു, ഇപ്പോള്‍ പറയുന്നത് നിങ്ങള്‍ പറഞ്ഞത്ര തുടങ്ങിയോ എന്നാണ് ‘; വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി വ്യവസായമന്ത്രി പി രാജീവ്

സ്വന്തം ലേഖകൻ എറണാകുളം: കേരള സര്‍ക്കാരിന്‍റെ ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി വ്യവസായമന്ത്രി പി രാജീവ് രംഗത്ത്. ഒരു മിനിട്ട് ദൈര്‍ഘൃമുള്ള ഈയാംപാറ്റകളാണ് ഇന്നത്തെ വാര്‍ത്തകളെന്ന് അദ്ദേഹം പറഞ്ഞു.ഇപ്പോഴത്തെ മാധ്യമ പ്രവര്‍ത്തകര്‍ വസ്തുതകളും കണക്കുകളും മനസിലാക്കാന്‍ ശ്രമിക്കുന്നില്ല.സംരംഭം തകര്‍ത്തവര്‍ എന്ന് ആദ്യം ആക്ഷേപിച്ചു.ഇപ്പോള്‍ പറയുന്നത് നിങ്ങള്‍ പറഞ്ഞത്ര തുടങ്ങിയോ എന്നാണ്.ഇത് പോസിറ്റീവായ വിമര്‍ശനമാണ്.യഥാര്‍ത്ഥ സംരംഭകര്‍ കേരളത്തിൻ്റെ വികസന മാതൃക അംഗീകരിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയെ വെല്ലുവിളിച്ച്‌ യൂത്ത് ലീഗ് ഇന്നലെ രംഗത്തെത്തിയിരുന്നു.ഒരു ലക്ഷം സംരഭങ്ങളില്‍ സംയുക്ത പരിശോധനക്ക് തയ്യാറുണ്ടോയെന്ന് […]

വ്യവസായ മന്ത്രി പി രാജീവിന് കൊവിഡ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; അരുവിക്കര എംഎല്‍എ ജി സ്റ്റീഫനും അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വ്യവസായ മന്ത്രി പി രാജീവിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ സജീവമായി നില്‍ക്കുമ്പോഴാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റീനില്‍ പോകാനും നിര്‍ദേശിച്ചു. അരുവിക്കര എംഎല്‍എ ജി. സ്റ്റീഫനെ അനാരോഗ്യത്തെ തുടര്‍ന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.