video
play-sharp-fill

തെരഞ്ഞെടുപ്പിൽ കുഞ്ഞൂഞ്ഞും ചെന്നിത്തലയും മത്സരിക്കും..! വിജയിച്ചാൽ മുഖ്യമന്ത്രി ആരെന്ന തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം മാത്രം ; പ്രചാരണത്തിനായി ഹൈക്കമാൻഡിൽ നിന്നും എ.കെ ആന്റണി ഉൾപ്പടെയുള്ള നേതാക്കൾ കേരളത്തിലേക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും മത്സരിക്കും. ഉമ്മൻചാണ്ടി കൂടി മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ഇതോടെ ഇത്തവണ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മത്സരിക്കാൻ രംഗത്ത് ഉണ്ടാവും. എന്നാൽ മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്നും ആണ് ഹൈക്കമാൻഡ് തീരുമാനം.രമേശ് ചെന്നിത്തല മാത്രം മത്സരിക്കുമെന്നും ഉമ്മൻചാണ്ടിയുടെ സീറ്റ് മകന് നൽകുമെന്നും ഉൾപ്പടെയുളള അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഉമ്മൻചാണ്ടി കൂടി മത്സരിച്ചേ മതിയാകൂ എന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിച്ചേരുകയായിരുന്നു. എന്നാൽ തത്ക്കാലം നേതാവ് ആരാണെന്ന ധാരണ വേണ്ട. രണ്ട് […]

ഇനി കോൺഗ്രസിൽ കുഞ്ഞാപ്പ – കുഞ്ഞൂഞ്ഞ് അച്ചുതണ്ട്…! തദ്ദേശ തെരഞ്ഞടുപ്പിൽ മുങ്ങിത്താഴ്ന്ന യു.ഡി.എഫിനെ കരയ്ക്കടുപ്പിക്കാൻ ഏറ്റവും മികച്ച കോമ്പിനേഷനുമായി നേതാക്കൾ ; ഉമ്മൻചാണ്ടിയെ കോൺഗ്രസ് ചെയർമാനാക്കാൻ നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിൽ മുങ്ങിത്താഴ്ന്ന കോൺഗ്രസിലെ കരയ്ക്കടുപ്പിക്കാൻ പുതിയ തന്ത്രവുമായി കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി ഉമ്മൻചാണ്ടി യു. ഡി.എഫിലെ സുപ്രധാന പദവിയിലേക്ക് എത്തിച്ചേരുമെന്ന് ഏതാണ്ട് ഉറപ്പായി. നേരത്തെ ഉമ്മൻചാണ്ടിയെ കോൺഗ്രസിന്റെ പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനം ഏൽപ്പിക്കുമെന്ന സൂചനകളുണ്ടായിരുന്നു. അതിനിടെയാണ് ഉമ്മൻചാണ്ടിയെ യു.ഡി.എഫ് ചെയർമാനോ കൺവീനറോ ആക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തി കെ.പി.സി.സി അദ്ധ്യക്ഷൻ സമ്മർദ്ദം ചെലുത്തിയെങ്കിലും പദവി ഏറ്റെടുക്കുന്നതിനോട് ഉമ്മൻചാണ്ടി ഇതുവരെ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്ന് യു.ഡി.എഫിനെ നയിക്കണമെന്നാണ് കോൺഗ്രസ് […]