video
play-sharp-fill

പഴകി പുഴുവരിച്ച നിലയില്‍ രണ്ട് കണ്ടെയ്നര്‍ മത്സ്യം പിടികൂടി; മീന്‍ കണ്ടെത്തിയത് ദുര്‍ഗന്ധത്തെത്തുടര്‍ന്ന് മരട് നഗരസഭ നടത്തിയ പരിശോധനയിൽ

സ്വന്തം ലേഖകൻ കൊച്ചി:ദുര്‍ഗന്ധത്തെത്തുടര്‍ന്ന് നഗരസഭ നടത്തിയ പരിശോധനയിൽ മരടിൽ രണ്ട് കണ്ടെയ്നര്‍ പഴകിയ മീന്‍ പിടിച്ചു. ആന്ധ്രപ്രദേശ് റജിസ്ട്രേഷനിലുള്ള ലോറികളിലാണ് മീന്‍ സൂക്ഷിച്ചിരുന്നത്.എവിടെ വിതരണം ചെയ്യാനുള്ള മീനാണ് കണ്ടെയ്നറില്‍ എത്തിച്ചതെന്ന് വ്യക്തമല്ല. മീന്‍ സൂക്ഷിച്ച ലോറിയില്‍ രണ്ട് ദിവസമായി ശീതികരണ സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ല. പുഴുവരിച്ച നിലയില്‍ കണ്ടെയ്നറില്‍ കണ്ടെത്തിയ മത്സ്യം നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മത്സ്യ സാംപിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.