‘മാലാഖ പട്ടം ചാർത്തി തരുന്നത് ഒരു പരിധിവരെ സുഖമുള്ള ഏർപ്പാടാണ്; സ്വന്തം അച്ഛന്റെയോ അമ്മയുടേയോ വരെ മലവും,ചലവും, മൂത്രവുമൊക്കെ കണ്ടാൽ അറച്ചു മാറിനിൽക്കുന്നരുണ്ട് ; ഇനി മാലാഖ, സോറി.. മനുഷ്യന് പറയാൻ ചിലതുണ്ട്’ ; നഴ്സസ് ദിനത്തിൽ ശ്രദ്ധേയമായി കുറിപ്പ്
സ്വന്തം ലേഖകൻ കോട്ടയം : ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം. ആധുനിക നഴ്സിങ്ങിന്റെ ഉപഞ്ജാതാവായ വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനം. ലോകമെമ്പാടുമുള്ള എല്ലാ നഴ്സുമാർക്കും തേർഡ് ഐ ന്യൂസിന്റെ ആദരം..! മാലാഖ എന്ന് വിളിച്ചു ആദരിക്കുമ്പോഴും ഏറ്റവുമധികം ചൂഷണം അനുഭവിക്കുന്ന വിഭാഗമാണ് നഴ്സുമാരുടേത്. മനുഷ്യരായി പരിഗണിക്കുക പോലും ചെയ്യാതെ, മഹാമാരിക്കാലത്ത് പോലും കുറഞ്ഞ വേതനത്തിൽ, ജീവൻ പണയം വച്ച്, രാപ്പകൽ പണിയെടുക്കുന്നവരാണ് മിക്ക ‘മാലാഖമാരും’… നഴ്സസ് ദിനത്തിൽ ഹരിശങ്കർ സി എന്ന മെയിൽ നേഴ്സ് […]