നരേന്ദ്ര മോദിയെ നൊബേൽ പുരസ്കാരത്തിന് പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടുകൾ; പുരസ്കാരം മോദിക്കു ലഭിക്കുകയാണെങ്കിൽ അതു അർഹതയുള്ള നേതാവിനു ലഭിക്കുന്ന ചരിത്ര നിമിഷമെന്ന് അസ്‌ലെ തോജെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പരിഗണിക്കുന്നതായി വാർത്തകൾ പുറത്ത് വരുന്നു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ നൊബേൽ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡർ അസ്‌ലെ തോജെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോദിയുടെ ഭരണനയങ്ങൾ രാജ്യത്തെ സമ്പന്നവും ശക്തവും ആക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയൊരു ആരാധകനാണ് താനെന്നും തോജെ പറഞ്ഞു. ‘‘മോദി വിശ്വസ്തനായ നേതാവാണെന്നും പരസ്പരം പോരടിക്കുന്ന രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം പ്രതിരോധിച്ച് സമാധാനം കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിവുണ്ട്. പുരസ്കാരം മോദിക്കു ലഭിക്കുകയാണെങ്കിൽ […]

കാൻസർ ചികിത്സയ്ക്ക് നൂതന മാർഗ്ഗം കണ്ടെത്തിയ മൂന്നു ശാസ്ത്രജ്ഞർക്ക് വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്‌കാരം

സ്വന്തം ലേഖിക സ്റ്റോക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. കാൻസർ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തത്തിന് പുരസ്‌കാരം നേടുന്നത് അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് ഗവേഷകർ. അമേരിക്കൻ ഗവേഷകരായ വില്യം കീലിൻ, ഗ്രെഗ് സമെൻസ, ബ്രിട്ടീഷ് ഗവേഷകനായ പീറ്റർ റാറ്റ്ക്ലിഫ് എന്നിവരാണ് ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്‌കാരം പങ്കിട്ടത്. ശരീര കോശങ്ങൾ എങ്ങനെയാണ് ഓക്‌സിജന്റെ ലഭ്യത തിരിച്ചറിയുന്നതെന്നും അതുമായി എങ്ങനെയാണ് പൊരുത്തപ്പെടുന്നതെന്നുമാണ് ഇവർ പരിശോധിച്ചത്. ഇവരുടെ കണ്ടെത്തൽ കാൻസർ അടക്കമുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് ഫലപ്രദമായ പുതയ വഴി കണ്ടെത്താൻ സഹായിക്കുമെന്ന് നോബേൽ […]