സഹപാഠിയ്ക്കായി ശബ്‌ദം ഉയർത്തിയ നിദ ഫാത്തിമയ്ക്ക് മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ യങ് ഇന്ത്യ പുരസ്‌കാരം
സ്വന്തം ലേഖകൻ കോട്ടയം: സ്‌കൂൾ ക്ലാസ്സ് മുറിയിൽ വച്ച് പാമ്പുകടിയേറ്റ് സഹപാഠി മരിച്ച സംഭവത്തില്‍ സ്കൂൾ അദ്ധ്യാപകരുടെ അനാസ്ഥയെ പുറംലോകത്ത് എത്തിച്ച നിദ ഫാത്തിമയ്ക്ക് യങ് ഇന്ത്യ പുരസ്‌കാരം. മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനാണ് നിദ ഫാത്തിമ അര്‍ഹയായിരിക്കുന്നത്. പ്രശസ്തിപത്രവും ശില്‍പവും പൊന്നാടയുമടങ്ങുന്ന പുരസ്‌കാരങ്ങള്‍ ഡിസംബറില്‍ നിദ ഫാത്തിമയ്ക്ക് നൽകുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി.ജെ.ജോസ് അറിയിച്ചു. ഷഹല ഷെറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും അധ്യാപകര്‍ അനാസ്ഥ കാണിച്ചുവെന്നും ഇതേ സ്‌കൂളിലെ അഞ്ചാംക്ലാസുകാരിയായ നിദ മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയ […]