സിഡ്നിയില്‍ 24ന് നടക്കാനിരുന്ന ക്വാഡ് നേതൃതല ഉച്ചകോടി മാറ്റി. അമേരിക്കയിലെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഓസ്ട്രേലിയന്‍ സന്ദര്‍ശനം മാറ്റിവച്ചതോടെയാണ് ഉച്ചകോടി മാറ്റിയത്
സ്വന്തം ലേഖകൻ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസാണ് ഉച്ചകോടി മാറ്റിവച്ചതായി അറിയിച്ചത്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തില്‍ മാറ്റമുണ്ടായേക്കില്ലെന്നും പറഞ്ഞു. സിഡ്നി ഉച്ചകോടിക്ക് പകരം ജപ്പാനിലെ ഹിരോഷിമയില്‍ നടക്കുന്ന ജി ഏഴ് ഉച്ചകോടിക്കിടെ ക്വാഡ് അംഗരാജ്യങ്ങളുടെ തലവന്മാര്‍ കൂടിക്കാഴ്ച നടത്തും. […]