play-sharp-fill

സച്ചു അവരുടെ കൂടെ നിന്നത് നന്നായി, എന്റെ കൂടെ വന്നിരുന്നെങ്കിൽ കരഞ്ഞു ബഹളം വച്ചേനെ; അവരു വരുമ്പോൾ എനിക്ക് സ്വീറ്റ്‌സൊക്കെ കൊണ്ടുവരും : അച്ഛനും അമ്മയും പോയതറിയാതെ കുഞ്ഞ് മാധവ്

സ്വന്തം ലേഖകൻ കുന്ദമംഗലം: സച്ചു അവരുടെ കൂടെ നിന്നത് നന്നായി. എന്റെ കൂടെ ആയിരുന്നെങ്കിൽ കരഞ്ഞ് ബഹളം വച്ചേനെ . അവന് അവരില്ലാതെ പറ്റില്ല. അച്ഛൻ വരുമ്പോൾ എനിക്ക് സ്വീറ്റ്‌സൊക്കെ കൊണ് വരും. അച്ഛനും അമ്മയും കുഞ്ഞനിയനും ഇന്ന് വരുമെന്നാണ് ആറു വയസുകാരൻ മാധവ് കരുതുന്നത്. ഇനി വരാത്ത വിധം അവർ യാത്രയായത് അവനെ അറിയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മൊകവൂരിലെ അമ്മവീട്ടിൽ മാധവ് സൈക്കിളോടിച്ചു കളിക്കുന്നതു കാണുന്നവരുടെ ഉള്ള് പിടയുകയാണ്. പെട്ടെന്നു മരണവിവരം അറിഞ്ഞാൽ താങ്ങാനാവില്ലെന്നും സാവധാനം വിവരം അറിയിക്കുന്നതാണ് നല്ലതെന്നും വീട്ടിലെത്തിയ സിൽവർ […]

ഇനി കാഴ്ചകളിലില്ലാത്ത മടക്കം : നേപ്പാളിൽ മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു ; സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇനി കാഴ്ചകളില്ലാത്ത ലോകത്തിലേക്ക് മടക്കം. നേപ്പാളിൽ വിനോദയാത്രയ്ക്കിടെ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ചു മരണമടഞ്ഞ ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൂന്ന് കുരുന്നുകളുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ച രാത്രി വൈകി ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ചു. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ പ്രവീണിന്റെ സഹോദരീ ഭർത്താവ് രാജേഷാണ് ഏറ്റുവാങ്ങിയത്. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് ചേങ്കോട്ടുകോണത്ത് സ്വാമിയാർമഠം അയ്യൻകോയിക്കൽ ലെയ്‌നിലെ രോഹിണിഭവനിലെത്തിച്ചത്. അപകടം സംഭവിച്ച വിവരമറിഞ്ഞപ്പോൾ മുതൽ വിശ്വസിക്കാനാകാതെ […]

അച്ഛനും അമ്മയും കുഞ്ഞനിയനും നഷ്ടപ്പെട്ടതറിയാതെ പ്രതീക്ഷയോടെ മാധവ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: നേപ്പാളിൽ എട്ട് പേർ മരണപ്പെട്ടതിന്റെ നടുക്കത്തിൽ രാജ്യവും ബന്ധുക്കളും നാട്ടുകാരും നടുങ്ങിനിൽക്കുമ്പോൾ മാതാപിതാക്കളും കുഞ്ഞനിയനും അകന്നത് ഇതുവരെ മാധവ് അറിഞ്ഞിട്ടില്ല. നേപ്പാൾ സന്ദർശനത്തിനിടെ മരിച്ച രഞ്ജിത്കുമാറിന്റെ മൂത്തമകനാണ് ഈ രണ്ടാം ക്ലാസുകാരൻ. മാധവ് രക്ഷപ്പെട്ടതറിഞ്ഞു മലയാളി അസോസിയേഷൻ ഭാരവാഹി കൈലാസനാഥന്റെ ഫോണിൽ രഞ്ജിത്തിന്റെ ഡൽഹിയിലുള്ള ബന്ധു മാധവിനോട് സംസാരിച്ചു. മറ്റു യാത്രികർക്കൊപ്പം അപ്പോൾ കാഠ്മണ്ഡുവിലായിരുന്നു മാധവ്. എന്തു ചെയ്യുകയാണെന്നു ചോദിച്ചപ്പോൾ ഇപ്പോൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി. ‘ഞാൻ നാളെ എത്തു’മെന്നും നിഷ്‌കളങ്കമായി അവൻ പറഞ്ഞു. അച്ഛനും അമ്മയും നഷ്ടപ്പെട്ടതൊന്നുമറിയാതെ, പ്രതീക്ഷയോടെയുള്ള […]