video
play-sharp-fill

ഗർഭനിരോധന ഉറയിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 20 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

സ്വന്തം ലേഖകൻ കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ക്യാപ്സ്യൂൾ രൂപത്തിലാക്കി ഗർഭനിരോധന ഉറയിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. 20 ലക്ഷം രൂപയുടെ 432.90 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന മലപ്പുറം സ്വദേശി മുഹമ്മദിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.