video
play-sharp-fill

മരണത്തിന് ഒരാഴ്ച മുൻപ് നയനയ്ക്ക് ക്രൂരമര്‍ദ്ദനമേറ്റു, യുവസംവിധായികയുടെ ദുരൂഹമരണത്തില്‍ നിര്‍ണായക മൊഴി

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ ദുരൂഹമരണത്തിൽ വഴിത്തിരിവ്. മരണത്തിന് ഒരാഴ്ച മുൻപ് നയനയ്ക്ക് മർദ്ദനമേറ്റിരുന്നു എന്ന് വനിതാ സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകി. നയനയെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മൊഴിയിൽ പറയുന്നു. മര്‍ദ്ദിച്ചയാളുടെ പേരുവിവരങ്ങളും സുഹൃത്ത് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. മരണത്തിന് ഒരാഴ്ച മുൻപ് നയനയുടെ മുഖത്ത് അടിയേറ്റു ക്ഷതം കണ്ടിരുന്നു. മുഖത്തെ പാടിനെ കുറിച്ച് ചോദിച്ചപ്പോൾ ഒരു വശം ചരിഞ്ഞു കിടന്നപ്പോൾ സംഭവിച്ചതാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. എന്നാൽ പിന്നീട് ഒരു ദിവസം മർദ്ദനമേറ്റ കാര്യം നയന വെളിപ്പെടുത്തിയെന്നും സുഹൃത്തിന്റെ […]

യുവസംവിധായക നയന സൂര്യയുടെ മരണം ക്രൈംബ്രാഞ്ച് സംഘം നാളെ മുതല്‍ നേരിട്ട് മൊഴിയെടുപ്പ് ആരംഭിക്കും, കഴുത്തിനേറ്റ പരുക്കാണ് മരണ കാരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് നയനയുടെ മരണത്തിലെ ദുരൂഹത വര്‍ധിച്ചത്

തിരുവനന്തപുരം: യുവസംവിധായക നയന സൂര്യയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് സംഘം നാളെ മുതല്‍ നേരിട്ട് മൊഴിയെടുപ്പ് ആരംഭിക്കും.സാക്ഷികള്‍ക്കും ആദ്യം കേസ് അന്വേഷിച്ച പൊലീസുകാര്‍ക്കും ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. വിശദമായ മൊഴി ശേഖരിക്കലാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിടുന്നത്. പുരുഷന്മാരെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്കു വിളിച്ചു വരുത്തിയും സ്ത്രീകളെ നേരില്‍ ചെന്ന് കൊണ്ടുമാണ് മൊഴി ശേഖരിക്കുന്നത്. സംഭവം നടന്ന് നാല് വര്‍ഷം പിന്നിട്ടതിനാല്‍ തെളിവ് ശേഖരണം ഉള്‍പ്പടെ കഠിനമെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തല്‍. പുനരന്വേഷണത്തിന്റെ ഭാഗമായി രാസപരിശോധന ലബോറട്ടറിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. […]

സിനിമ സംവിധായിക നയന സൂര്യയുടെ മരണം; അന്വേഷണസംഘം പുനഃസംഘടിപ്പിച്ചു; ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ് പി എസ് മധുസൂദനൻ സംഘത്തലവനായി തുടരും

സ്വന്തം ലേഖകൻ തിരുവനന്തപുരം : സിനിമ സംവിധായിക നയന സൂര്യയുടെ മരണം അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ചു. 13 പേരാണ് പുതിയ ക്രൈം ബ്രാഞ്ച്സംഘത്തിലുള്ളത്. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ് മധുസൂദനൻ തന്നെ സംഘത്തിൻ്റെ നേതൃത്വത്തിൽ തുടരും.ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ചുമതല.ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്താണ് ഉത്തരവിറക്കിയത്. എസ് സി ആർ ബി ഡിവൈഎസ്പി ആർ പ്രതാപൻ നായർ, ഡിറ്റക്റ്റീവ് ഇൻസ്പെക്ടർമാരായ എച്ച് അനിൽകുമാർ, പി ഐ മുബാറക്, […]