play-sharp-fill

കോവിഡിന് പിന്നാലെ ആശങ്കയായി മങ്കി ബി വൈറസ്; കുരങ്ങില്‍നിന്നുണ്ടാവുന്ന വൈറസ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത് ചൈനയില്‍ നിന്ന്; വൈറസ് മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യം; ഛര്‍ദ്ദിയും തലകറക്കവും നാഡീസംബന്ധമായ അസ്വസ്ഥതകളും പ്രധാന ലക്ഷണങ്ങള്‍; ആദ്യമരണം ചൈനയില്‍ 

  സ്വന്തം ലേഖകന്‍ ബെയ്ജിങ്: കൊവിഡ് മഹാമാരിക്ക് പിന്നാലെ ആശങ്ക വിതച്ച് മങ്കി ബി വൈറസും. കൊവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍നിന്ന് തന്നെയാണ് കുരങ്ങില്‍നിന്നുണ്ടാവുന്ന വൈറസും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. മങ്കി ബി വൈറസ് (ബിവി) വൈറസ് സ്ഥിരീകരിച്ച് കഴിഞ്ഞദിവസം ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 53കാരനായ മൃഗഡോക്ടറുടേതാണ് ആദ്യ മരണം. കുരങ്ങുകളില്‍ മാത്രം കണ്ടിരുന്ന വൈറസ് മനുഷ്യനിലേക്കും പകരുമെന്ന് വ്യക്തമായതോടെ അധികൃതര്‍ ആശങ്കയിലാണ്. കഴിഞ്ഞ മാര്‍ച്ചില്‍ മങ്കി ബി വൈറസ് ബാധിച്ച് രണ്ട് കുരങ്ങുകള്‍ ചത്തിരുന്നു. ഈ കുരങ്ങുകളില്‍നിന്നാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടായത്. ഛര്‍ദ്ദിയും തലകറക്കവും മാഡീസംബന്ധമായ അസ്വസ്ഥകളുമായിരുന്നു പ്രധാന […]