കൊല്ലം കടക്കലിൽ നാല് പേർക്ക് ഇടിമിന്നലേറ്റു..! സാരമായി പരിക്കേറ്റ മൂന്ന് പേർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ..!

സ്വന്തം ലേഖകൻ കൊല്ലം: ശക്തമായ ഇടിമിന്നലിൽ കൊല്ലം ജില്ലയിലെ കടക്കലിൽ നാല് പേർക്ക് പരിക്കേറ്റു. മഞ്ഞപ്പാറ സ്വദേശികളായ അക്ഷയ, ലിജി, ആദിത്യ, ലക്ഷ്മിക്കുട്ടി എന്നിവർക്കാണ് ഇടിമിന്നലേറ്റത്. സാരമായി പരിക്കേറ്റ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അക്ഷയ, ലിജി, ആദിത്യ എന്നിവരെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ലക്ഷ്മികുട്ടി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വൈകിട്ടോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് ഇവർക്ക് പരിക്കേറ്റത്.