സംസ്ഥാനത്ത് ഇന്നും നാളെയും മിനി ലോക്ഡൗൺ ; അത്യാവശ്യത്തിനല്ലാതെ ആളുകൾ പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം: അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാം
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അത്യാവശ്യത്തിനല്ലാതെ ആളുകൾ പുറത്തിറങ്ങരുതെന്നാണ് കർശനം നിർദ്ദേശം. പാൽ, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാനാണ് അനുമതി. വീടുകളിൽ മീൻ എത്തിച്ച് വിൽപ്പന നടത്താനുള്ള അനുമതിയും നൽകിയിട്ടുണ്ട്. ഹോട്ടലുകൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ടെങ്കിൽ പാഴ്‌സൽ-ഓൺലൈൻ സേവനങ്ങൾക്ക് മാത്രമേ അനുമതിയുള്ളൂ. കെഎസ്ആർടിസി അറുപത് ശതമാനം സർവീസുകൾ നടത്തും. ട്രെയിൻ ദീർഘദൂര സർവീസുകളുമുണ്ടാകും. ഓട്ടോ ടാക്‌സി എന്നിവയ്ക്കും സർവീസ് നടത്താൻ അനുമതിയുണ്ട്. പ്ലസ്ടു പരീക്ഷയ്ക്ക് മാറ്റമില്ല. കൊവിഡ് […]