play-sharp-fill

കോട്ടയത്ത് കുടിവെള്ള മാഫിയ പിടി മുറുക്കി, സർക്കാർ നിശ്ചയിച്ച 13 രൂപയ്ക്ക് വെള്ളം കിട്ടാക്കനി ; പൊരിവെയിലിൽ ദാഹം മാറ്റണമെങ്കിൽ 20 രൂപ യ്ക്ക് വാങ്ങണം ; നടപടിയെടുക്കാതെ അധികൃതർ

എ.കെ ശ്രീകുമാർ കോട്ടയം : സർക്കാർ കുപ്പിവെള്ളത്തിന് 13 രൂപയായി വില നിശ്ചയിച്ചിട്ടുണ്ടെങ്കിലും കോട്ടയത്ത് വില നിശ്ചയിക്കുന്നത് കുടിവെള്ള മാഫിയയാണ്. നഗരത്തിൽ ജനങ്ങൾ കടയിൽ നിന്നും കുപ്പിവെള്ളം കുടിക്കണമെങ്കിൽ ഇരുപത് രൂപയും മുടക്കണം. കോട്ടയം നഗരത്തിലെ പലകടകളിലും കുപ്പിവെള്ളം വിൽക്കുന്നത് 15 രൂപയ്ക്കും ഇരുപത് രൂപയ്ക്കുമാണ്. ഇതോടെ പൊരിവെയിലത്ത് വലഞ്ഞ് നടക്കുന്നവർ കുപ്പിവെള്ളം കുടിച്ചാൽ കീശ കാലിയാകുന്ന അവസ്ഥയാണ്. കുപ്പിവെള്ളത്തിന് വില നിയന്ത്രണം നിശ്ചയിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിലെ കടയുടമകൾ ജനങ്ങളിൽ നിന്നും ഈടാക്കുന്ന വില പരിശോധിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവുന്നില്ലെന്നും ആക്ഷേപമുയരുകയാണ്. വേനൽ […]

കുപ്പിവെള്ളം തോന്നുന്ന വിലയ്ക്ക് വിൽക്കാം എന്ന് കരുതണ്ട…! കുപ്പിവെള്ളത്തിന് 13 രൂപ മാത്രം : സർക്കാരിന്റെ വിലനിയന്ത്രണം പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വേനൽ കടുത്ത് തുടങ്ങിയതോടെ കുപ്പിവെള്ളം ഇനി തോന്നുന്ന വിലയ്ക്ക വിൽക്കാമെന്ന് കരുതണ്ട. സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില 13 രൂപ മാത്രം. അതിൽ വില കൂടുതൽ ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു. വില നിയന്ത്രണം നിലവിൽ വന്നതായും സർക്കാർ അറിയിച്ചു. ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിയതിനുശേഷം പരിശോധനകൾ കർശനമാക്കും. ബിഐഎസ് നിഷ്‌കർഷിക്കുന്ന ഗുണനിലവാരമുള്ള കുപ്പിവെള്ളം മാത്രമേ സംസ്ഥാനത്ത് വിൽക്കാൻ പാടുള്ളൂ. പലരും ഇഷ്ടമുള്ള വിലയ്ക്ക് കുപ്പിവെള്ളം വിൽക്കുന്നുവെന്ന വ്യാപക പരാതിയെ തുടർന്നാണ് 13 രൂപയാക്കിക്കൊണ്ടുള്ള സർക്കാർ തീരുമാനം വന്നത്. […]