video
play-sharp-fill

ഏഷ്യാനെറ്റിന് പിന്നാലെ മീഡിയവണ്ണിന്റെയും വിലക്ക് നീക്കി കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേന്ദ്ര വാർത്താ മന്ത്രാലയം മീഡിയവണ്ണിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി. ശനിയാഴ്ച രാവിലെ ഒൻനപതരയോടെ മീഡിയ വൺ സംപ്രേഷണം പുനരാരംഭിച്ചു. 14 മണിക്കൂറിന് ശേഷമാണ് കേന്ദ്രസർക്കാർ മാധ്യം വിലക്ക് നീക്കിയത്. അതേസമയം ഏഷ്യാനെറ്റിന്റെ വിലക്ക് ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ നീക്കിയിരുന്നു. പുലർച്ചെ മൂന്നര മുതൽ എഷ്യാനെറ്റ് സംപ്രേഷണം ആരംഭിച്ചിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ വംശീയാതിക്രമം പക്ഷപാതപരമായി റിപ്പോർട്ടുചെയ്തെന്നാരോപിച്ചാണ് മീഡിയവൺ, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകളുടെ സംപ്രേഷണത്തിന് വെള്ളിയാഴ്ച രാത്രി ഏഴര മുതൽ 48 മണിക്കൂർ കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. ചാനലിലും […]