video
play-sharp-fill

Push 360 ഈ ദിവസം മുതല്‍ ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നു; തന്റെ ഓഫീസില്‍ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി നടപ്പിലാക്കിയതായി സംവിധായകന്‍ വിഎ ശ്രീകുമാര്‍

സ്വന്തം ലേഖകൻ കൊച്ചി:സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ചതായി മന്ത്രി ഡോ.ആര്‍ ബിന്ദു വ്യക്തമാക്കിയതിന് പിന്നാലെ, തന്റെ ഓഫീസിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി നടപ്പിലാക്കിയതായി സംവിധായകന്‍ വിഎ ശ്രീകുമാര്‍. ശ്രീകുമാറിന്റെ പുഷ് 360 എന്ന പരസ്യ കമ്ബനിയിലെ വനിതാ ജീവനക്കാര്‍ക്കാണ് ആര്‍ത്തവ അവധി നല്‍കിയത്. വിഎ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ, Push 360 ഈ ദിവസം മുതല്‍ ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നു. ആര്‍ത്തവ അവധി തൊഴിലിടത്തിലും ആവശ്യമാണ് എന്ന ബോധ്യത്തിലാണ് പുഷ് 360 അവധി പ്രഖ്യാപിക്കുന്നത്. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ […]

വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകി കുസാറ്റ് ; കേരളത്തിൽ ആദ്യം ; ഓരോ സെമസ്റ്ററിലും 2% അധിക അവധി

സ്വന്തം ലേഖകൻ കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ( കുസാറ്റ് ) വിദ്യാർത്ഥികൾക്ക് ഇനി ആർത്തവ അവധിയെടുക്കാം. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു സർവകലാശാല വിദ്യാർത്ഥികൾക്ക് ആർത്തവ അവധി നൽകുന്നത്. ഓരോ സെമസ്റ്ററിലും 2% അധിക അവധിക്കുള്ള ആനുകൂല്യം ആണ് വിദ്യാർഥിനികൾക്കുണ്ടാകുക.സർവ്വകലാശാലകളിൽ സാധാരണ പരീക്ഷയെഴുതണമെങ്കിൽ വിദ്യാർത്ഥികൾക്ക് 75 ശതമാനം ഹാജർ വേണം. ഇനി മുതൽ കുസാറ്റിലെ പെൺകുട്ടികൾക്ക് അവർക്ക് 73 ശതമാനം ഹാജർ മതി. കോളേജ് ചെയർപേഴ്സണും, ജനറൽ സെക്രട്ടറിയുമായ പെൺകുട്ടികളാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് കോളജ് അധികൃതരെ എത്തിച്ചത്. ഈ സെമസ്റ്റർ മുതലാണ് കുസാറ്റിൽ […]