play-sharp-fill

അട്ടപ്പാടിയിൽ വീണ്ടും വെടിവെയ്പ് ; ഇന്നലെ പരിക്കേറ്റ മാവോയിസ്റ്റ് നേതാവ് മണിവാസകം മരിച്ചു

  സ്വന്തം ലേഖകൻ പാലക്കാട്: മൂന്ന് മാവോയിസ്റ്റുകൾ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചത് ഏറെ വിവാദത്തിന് തിരികൊളുത്തിയിരുന്നു. എന്നാൽ വിവാദം അടങ്ങുന്നതിന് മുമ്പ് അട്ടപ്പാടിയിൽ വെടിവെയ്പ്പ് തുടരുകയാണ് . ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടെന്നാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം. ഇന്നലത്തെ ഏറ്റുമുട്ടലിൽ പരിക്കേറ്റ കബനി ദളത്തിലെ പ്രധാന നേതാവ് കൂടിയായ മണിവാസകം ആണ് മരിച്ചത്. ഇതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി. അതേസമയം ഉൾക്കാട്ടിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. അട്ടപ്പാടി മേലെ മഞ്ചികണ്ടി ഉൾവനത്തിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. വെടിവെപ്പിൽ ഇന്നലെയാണ് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. […]

കൊലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം കാണണം ; അനുവാദം തേടി തമിഴ്‌നാട് സ്വദേശിനി മീന പാലക്കാട് എസ്.പിയ്ക്ക് കത്ത് അയച്ചു

  സ്വന്തം ലേഖിക പാലക്കാട് : അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ ഉൾക്കാട്ടിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം കാണാൻ അനുവാദം തേടി തമിഴ്‌നാട് സ്വദേശിനി എസ്.പിയ്ക്ക് കത്തയച്ചു. ഇന്നലെ മരിച്ച മാവോയിസ്റ്റ് കണ്ണന്റെ മൃതദേഹം കാണാനാണ് തമിഴ്‌നാട് സ്വദേശിനി മീന ആവശ്യപ്പെട്ടിരിക്കുന്നത്. മൃതദേഹം കാണാനും തന്റെ മകനാണെങ്കിൽ മൃതദേഹം ഏറ്റെടുക്കാനും അനുവദിക്കണമെന്നാണ് മീന പാലക്കാട് എസ്പിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഇന്നലെ ഏറ്റുമുട്ടലിൽ പരിക്കേറ്റിരുന്ന കബനി ദളത്തിലെ പ്രധാന നേതാവ് മണിവാസകം കൂടി മരിച്ചതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി. ഇന്നലെയുണ്ടായ വെടിവെപ്പിൽ […]

മാവോയിസ്റ്റുകളെ ചുട്ടുകൊല്ലുന്നതിൽ തെലങ്കാന , ഛത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ മേൽക്കോയ്മ അവസാനിച്ചു. അവിടെയും കേരളം നമ്പർ വൺ ; അഡ്വ. എ. ജയശങ്കർ

  സ്വന്തം ലേഖിക തിരുവനന്തപുരം: അട്ടപ്പാടി വനമേഖലയിൽ തണ്ടർ ബോൾട്ട് സേനയുമായി ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇതിനൊപ്പം അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിൽ പ്രതിക്ഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഡ്വ. എ.ജയശങ്കർ . പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ‘ഏറ്റുമുട്ടലിൽ’ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ഇതുവരെ ആറായി. അവരിൽ രണ്ടു പേർ സ്ത്രീകളാണ്. മാവോയിസ്റ്റുകളെ ചുട്ടു കൊല്ലുന്നതിൽ തെലങ്കാന, ഛത്തീസ്ഗഡ് സർക്കാരുകൾക്കുളള മേൽക്കോയ്മ ഇതോടെ അവസാനിച്ചു. അവിടെയും കേരളം നമ്പർ 1 ആയെന്ന് ജയശങ്കർ […]