play-sharp-fill

സംവിധായകൻ ലാൽജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു..! സംസ്കാരം തിങ്കളാഴ്ച

സ്വന്തം ലേഖകൻ തൃശ്ശൂർ: സംവിധായകൻ ലാൽജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു. 83 വയസ്സായിരുന്നു. ലാൽജോസ് തന്നെയാണ് അമ്മയുടെ വിയോ​ഗവാർത്ത അറിയിച്ചത്. ഇന്ന് പുലർച്ചെ നാല് മണിക്കായിരുന്നു അന്ത്യം. ഒറ്റപ്പാലം എൽഎസ്എൻ ജിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപിക ആയിരുന്നു ലില്ലി ജോസ്. സംസ്‌കാര ചടങ്ങുകൾ തിങ്കളാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം, തോട്ടക്കര സെന്റ് ജോസഫ് പള്ളിയിൽ വെച്ച് നടക്കും.