പി. എസ്. സി ; വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലർക്ക് നിയമനത്തിനുള്ള വിജ്ഞാപനം നവംബറിൽ

  സ്വന്തം ലേഖിക തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് നിയമനത്തിനുള്ള വിജ്ഞാപനം ഉടൻ വരും. ഇതിനായുള്ള വിജഞാപനം നവംബറിൽ പ്രസിദ്ധീകരിക്കും. എസ്എസ്എൽസിയാണു യോഗ്യത. എൽ.ഡി ക്ലർക്കിന്റെ യോഗ്യത എസ്എസ്എൽസിയിൽനിന്ന് പ്ലസ്ടുവാക്കി ഉയർത്തിരുന്നു. എന്നാൽ 2011ൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും സ്‌പെഷ്യൽ റൂൾ അംഗീകരിച്ചിട്ടില്ല. അതിനാൽ 2013ൽ പ്രത്യേക ഉത്തരവിറക്കിയാണ് എസ് എസ് എൽ സി യോഗ്യത നിലനിർത്തി എൽഡി ക്ലർക്ക് വിജ്ഞാപനങ്ങൾ പിഎസ്‌സി പ്രസിദ്ധീകരിക്കുന്നത്. സ്‌പെഷ്യൽറൂൾ ഭേദഗതിചെയ്യുന്നതുവരെ എസ്എസ്എൽസി യോഗ്യതയാക്കി നിയമനം നടത്താൻ പിഎസ്‌സിക്ക് അനുമതി നൽകുന്നതാണ് 2013 ജൂലായ് 23ലെ ഉത്തരവ്. ഇതിന്റെ […]