പി. എസ്. സി ; വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലർക്ക് നിയമനത്തിനുള്ള വിജ്ഞാപനം നവംബറിൽ

പി. എസ്. സി ; വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലർക്ക് നിയമനത്തിനുള്ള വിജ്ഞാപനം നവംബറിൽ

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് നിയമനത്തിനുള്ള വിജ്ഞാപനം ഉടൻ വരും. ഇതിനായുള്ള വിജഞാപനം നവംബറിൽ പ്രസിദ്ധീകരിക്കും. എസ്എസ്എൽസിയാണു യോഗ്യത.

എൽ.ഡി ക്ലർക്കിന്റെ യോഗ്യത എസ്എസ്എൽസിയിൽനിന്ന് പ്ലസ്ടുവാക്കി ഉയർത്തിരുന്നു. എന്നാൽ 2011ൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും സ്‌പെഷ്യൽ റൂൾ അംഗീകരിച്ചിട്ടില്ല. അതിനാൽ 2013ൽ പ്രത്യേക ഉത്തരവിറക്കിയാണ് എസ് എസ് എൽ സി യോഗ്യത നിലനിർത്തി എൽഡി ക്ലർക്ക് വിജ്ഞാപനങ്ങൾ പിഎസ്‌സി പ്രസിദ്ധീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌പെഷ്യൽറൂൾ ഭേദഗതിചെയ്യുന്നതുവരെ എസ്എസ്എൽസി യോഗ്യതയാക്കി നിയമനം നടത്താൻ പിഎസ്‌സിക്ക് അനുമതി നൽകുന്നതാണ് 2013 ജൂലായ് 23ലെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനവും പിഎസ്‌സി തയ്യാറാക്കിയിരുന്നത്.
പൊതുവിഭാഗത്തിന്റെ ഉയർന്ന പ്രായപരിധി 36, ഒ.ബി.സി.ക്ക് 39, എസ് സി/എസ് ടി ക്ക് 41 എന്നിങ്ങനെയാണ്. 2019 ജനുവരി ഒന്ന് കണക്കാക്കിയാണു പ്രായം നിശ്ചയിക്കുക. 2021 ഏപ്രിൽ ആദ്യം റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനാണു ലക്ഷ്യമിടുന്നത്. നിലവിലുള്ള റാങ്ക് പട്ടികയുടെ മൂന്നുവർഷ കാലാവധി 2021 ഏപ്രിൽ ഒന്നിന് അവസാനിക്കും.

എൽഡി ക്ലാർക്കിനൊപ്പം 64 തസ്തികകളുടെ വിജ്ഞാപനങ്ങളും അംഗീകരിച്ചു. സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്‌സ് കോളേജ് ലക്ചറർ, കൊമേഴ്‌സ്യൽ പ്രാക്ടീസിൽ ഹെഡ് ഓഫ് സെക്ഷൻ, സയന്റിഫിക് അസിസ്റ്റന്റ്, ട്രെയിനിങ് ഓഫീസർ തുടങ്ങിയവയാണു മറ്റു തസ്തികകൾ.

ഇവേക്കൻസിയായി റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം തപാൽ മുഖേനയും ഇമെയിലായും കിട്ടുന്ന ഒഴിവുകളും 2020 മാർച്ച് 31 വരെ സ്വീകരിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചിട്ടുണ്ട്.