മാർ സൂസപാക്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം ; പ്രളയകാലത്തെ രക്ഷാസൈന്യത്തിന്റെ ക്യാപ്റ്റനുവേണ്ടി എങ്ങും പ്രാർത്ഥന
സ്വന്തം ലേഖിക തിരുവനന്തപുരം: ലത്തീൻ കത്തോലിക്ക സഭ ആർച്ച് ബിഷപ്പ് ഡോ. എം സൂസപാക്യത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. പ്രളയകാലത്തെ സൈന്യത്തിന്റെ ക്യാപ്റ്റനുവേണ്ടി എങ്ങും പ്രാർത്ഥന. ആർച്ച് ബിഷപ്പ് കടുത്ത പനിയെതുടർന്ന് ഗുരുതരാവസ്ഥയിലെന്ന് സഭ വാർത്താകുറിപ്പിൽ അറിയിച്ചു. കിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമിപ്പോൾ. ഒക്ടോബർ ഒന്നിന് ദോഹയിൽനിന്ന് തിരികെ വരുമ്പോഴാണ് പനി തുടങ്ങിയത്. തുടർന്ന് തിരുവനന്തപുരം ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യുമോണിയ ബാധയെ തുടർന്ന് വിദഗ്ദ ചികിൽസക്കായി കിംസിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും സഹായ മെത്രാൻ വ്യക്തമാക്കി. വത്തിക്കാനിൽ […]