കോട്ടയത്ത് വഴിയോര കച്ചവട കേന്ദ്രത്തിൽ മോഷണം ; മോഷണം പോയത് മുപ്പതിനായിരം രൂപയുടെ തുണിത്തരങ്ങൾ ; ഇരുട്ടിൽ തപ്പി പോലീസ്
കോട്ടയം : കോട്ടയത്ത് വഴിയോര കച്ചവട കേന്ദ്രത്തിൽ മോഷണം. നാഗമ്പടം മുനിസിപ്പൽ പാർക്കിന് സമീപം പ്രവർത്തിക്കുന്ന വഴിയോര കച്ചവടസ്ഥാപനത്തിലാണ് മോഷണം നടന്നത്. കടയുടെ താഴ് തല്ലി പൊളിച്ച് കടയിലുണ്ടായിരുന്ന തുണിത്തരങ്ങൾ മോഷ്ടിക്കുകയായിരുന്നു. നാഗമ്പടം സ്വദേശി ജോസഫിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്. […]