കല്ലും മണ്ണും വിറ്റ് കോടികൾ നേടിയിട്ടും പണത്തിനോടുള്ള ആർത്തി തീരുന്നില്ല; മലകൾ തുരന്ന് പ്രകൃതിയെ നശിപ്പിക്കുന്നവർ മുണ്ടക്കയത്ത് വൻ ദുരന്തം വിതയ്ക്കുന്നു

അമ്പിളി ഏന്തയാർ മുണ്ടക്കയം: ഇളംകാട്ടിലെ ഉരുൾപൊട്ടൽ വിരൽ ചൂണ്ടുന്നത് പ്രദേശത്തുള്ള കല്ല്, മണ്ണ് മാഫിയയിലേക്ക്. ഇന്നലെ വല്യന്തയിൽ വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ് ഉണ്ടായത്. മുണ്ടക്കയം, പൂവഞ്ചി,ഇളംകാട്, പൂഞ്ഞാർ മേഖലകളിൽ വ്യാപകമായാണ് ഭൂമാഫിയ മലകൾ തുരന്ന് കല്ലും മണ്ണും എടുക്കുന്നത്. മണ്ണ് മാന്തിയെടുത്ത് മുണ്ടക്കയത്തെ മലനിരകൾ ഇല്ലാതാകുന്ന കാലം വിദൂരമല്ല. വർഷങ്ങളായി മുണ്ടക്കയത്തെ മലനിരകൾ തുരന്നു തിന്നുന്ന മാഫിയ സംഘം കോടികളാണ് സമ്പാദിക്കുന്നത്. പ്രളയം വന്ന് നാട് തകർന്ന് തരിപ്പണമായിട്ടും ഭൂമിയോടുള്ള ക്രൂരത അവസാനിപ്പിക്കാൻ ഈ മാഫിയ സംഘം തയ്യാറാകുന്നില്ലെന്നാണ് മുണ്ടക്കയത്തു നിന്നും ഇപ്പോൾ പുറത്തു […]