കുമരകം വള്ളാറ പള്ളി പാരീഷ് ഹാളിന് സമീപത്ത് നിന്നും കൂറ്റൻ പെരുപാമ്പിനെ പിടികൂടി; വീഡിയോ കാണാം
സ്വന്തം ലേഖകൻ കോട്ടയം : കുമരകം വള്ളാറ പള്ളി പാരീഷ് ഹാളിന് സമീപത്ത് നിന്നും പെരുപാമ്പിനെ പിടികൂടി. ഏകദേശം 30 കിലോ തൂക്കവും പന്ത്രണ്ട് അടി നീളവും ഉള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്. പാരീഷ് ഹാളിന് സമീപത്തെ മാലിന്യങ്ങൾക്കിടയിൽ കിടന്ന പെരുപാമ്പിനെ സമീപ വാസികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ കോട്ടയം ഫോറസ്റ്റ് സ്‌റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പിനെ വനത്തിനുള്ളിൽ തുറന്നു വിടുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.