play-sharp-fill

‘ഉന്നത വിദ്യാഭ്യാസ മേഖല എസ്എഫ്ഐ തകർത്തു’..! സംസ്ഥാനവ്യാപകമായി നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കോളേജുകളിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. നിഖിൽ തോമസിന്‍റെയടക്കം വിഷയം ചൂണ്ടികാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകർത്തു എന്ന് ആരോപിച്ചാണ് കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. വ്യാജന്മാരുടെ കൂടാരമായി എസ് എഫ് ഐ മാറിയെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകർത്തെറിയുകയാണെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ അഭിപ്രായപ്പെട്ടു. ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന വിഷയങ്ങളിൽ സർക്കാർ മൗനം വെടിയണമെന്നും […]

കോട്ടയത്ത് കെ.എസ്.യു മാർച്ചിൽ സംഘർഷം : ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു ; റോഡിൽ കുത്തിയിരുന്ന് പ്രവർത്തകരുടെ പ്രതിഷേധം

തേർഡ് ഐ ബ്യൂറോ കോട്ടയം : ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ കെ.എസ്.യു പ്രവർത്തകരുടെ മാർച്ചിൽ സംഘർഷം. പൊലീസ് അക്രമത്തിനെതിരെ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ നടക്കുന്ന മാർച്ചിലാണ് സംഘർഷം ഉണ്ടായത്. പ്രതിഷേധത്തിനിടയിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷം അരങ്ങേറിയത്. ഇതോടെ പ്രതിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതേ തുടർന്ന് റോഡിന് മുന്നിൽ കുത്തിയിരുന്നുള്ള പ്രവർത്തകരുടെ പ്രതിഷേധം നടക്കുകയാണ്.പ്രതിഷേധക്കാരെ പൊലീസ് സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായി.