video
play-sharp-fill

കെഎസ്ആർടിസി ബസില്‍ പീഡനശ്രമം; പൊലീസിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് യുവതി..! കണ്ണൂർ സ്വദേശി പിടിയിൽ..!

സ്വന്തം ലേഖകൻ മലപ്പുറം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം. കാഞ്ഞങ്ങാട് -പത്തനംതിട്ട റൂട്ടിലുള്ള ബസിലാണ് സംഭവം. യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി ഷംസുദീനെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്നും കയറിയ യുവതിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. ഇരുവരും സമീപത്തുള്ള സീറ്റുകളിലായിരുന്നു ഇരുന്നത്. കോഴിക്കോട് കഴിഞ്ഞതോടെ യുവാവ് അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതിയുടെ ശരീരത്തിൽ ഇയാൾ സ്പർശിക്കാൻ ശ്രമിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇതോടെ പോലീസിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് യുവതി വിവരം കൈമാറുകയായിരുന്നു. തുടർന്ന് മലപ്പുറം വളാഞ്ചേരിയിൽ […]

കെഎസ്ആർടിസി ബസിൽ സിനിമാപ്രവർത്തകയ്ക്ക് നേരെ നഗ്നതാ പ്രദർശനം..! സഹയാത്രികനെ ഓടിച്ചിട്ട് പിടികൂടി ബസ് ജീവനക്കാർ

സ്വന്തം ലേഖകൻ കൊച്ചി: കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സഹയാത്രികൻ പിടിയിൽ. കോഴിക്കോട് സ്വദേശി സവാദിനെ യാണ് ബസ് ജീവനക്കാർ പിടികൂടി നെടുമ്പാശേരി പൊലീസിന് കൈമാറിയത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ട സിനിമാപ്രവർത്തകയോടാണ് ഇയാൾ മോശമായി പെരുമാറിയത്.ഇയാൾ അങ്കമാലിയിൽ നിന്നാണ് ബസ്സിൽ കയറിയത്. ബസിലെ സീറ്റിൽ ഈ യുവതിയെക്കൂടാതെ മറ്റൊരു യുവതിയുമുണ്ടായിരുന്നു. ഇവരോട് ചേർന്നിരുന്ന ശേഷം യുവതിക്കുനേരെ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. യുവതി സീറ്റിൽ നിന്നെഴുന്നേറ്റ് ഒച്ച വച്ചപ്പോൾ ഇയാൾ ബസിൽ നിന്നും ചാടിയിറങ്ങിയെങ്കിലും കണ്ടക്ടറും മറ്റു ചിലരും പിന്നാലെ […]