പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു; നിരവധി പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോന്നി: കോന്നി ഇളകോള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടി ഇടിച്ചു അപകടം.കാറിൽ ഇടിച്ചശേഷം കെഎസ്ആർടിസി ബസ് പള്ളിയുടെ കൺഗ്രീറ്റ് കമാനത്തിൽ ഇടിച്ച് തകരുകയായിരുന്നു. ബസ്സിന് മുകളിലേക്ക് കൺഗ്രീറ്റ് കമാനം വീണത് അപകടത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചു.ഇടിയിൽ ബസിൻ്റെ മുൻവശം പൂർണമായും തകർന്നു. കുടുങ്ങിക്കിടന്ന യാത്രക്കാരെയും നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി.വാഹനം വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. പരിക്കെറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.സ്ഥലത്ത് വൻ ഗതാഗത കുരുക്ക്.

റോഡ് നിർമ്മാണത്തിലെ അപാകത : കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കുന്നത്തൂർ : റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് ഒരു വശത്തേക്ക് ഭാഗികമായി മറിഞ്ഞ് അപകടം. അപകടത്തെ തുടർന്ന് വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസം ഉച്ചയോടെ കാരാളിമുക്ക് പൊട്ടക്കണ്ണൻ മുക്കിന് വടക്കു വശത്തായിരുന്നു അപകടം നടന്നത്. കഴിഞ്ഞ ഭരണിക്കാവിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ട് മറിഞ്ഞത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവേ വശത്തേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. റോഡും പാതയോരവും തമ്മിലുള്ള ഉയരവ്യത്യാസമാണ് അപകടത്തിനിടയാക്കിയത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ബൈക്ക് യാത്രികരായ ദമ്പതികളുടെ ആറ് […]

കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ബൈക്കിടിച്ച് യുവാക്കൾ തെറിച്ചു വീണു ; നാട്ടുകാർ നോക്കി നിന്നപ്പോൾ വിദേശവനിത രക്ഷകയായി

സ്വന്തം ലേഖകൻ കോവളം : കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ബൈക്കിടിച്ച് യുവാക്കൾ റോഡിലേക്ക് തെറിച്ചു വീണു. നിരവധി പേർ കാഴ്ചക്കാരായി മാറി നിന്നപ്പോയ പരിക്കേറ്റവർക്ക് രക്ഷകയായി എത്തിയത് വിദേശവനിത. ബൈപാസ് റോഡിൽ തിരുവല്ലം കൊല്ലന്തറയിൽ കെ.എസ്.ആർ.ടി.സി ബസിനു പിന്നിൽ ബൈക്കിടിച്ചു പരിക്കേറ്റുകിടന്ന ബൈക്കുയാത്രികരായ കോവളം സ്വദേശികൾ വിഷ്ണു (24) അജിത് (21) എന്നിവർക്കാണ് വിദേശവനിത തുണയായി എത്തിയത്. നിരവധി പേർ കാഴ്ചക്കാരായി നോക്കി നിൽക്കെയായിരുന്നു അതുവഴി വാഹനത്തിൽ വന്ന വിദേശ വനിത യുവാക്കൾക്കരികിലെത്തിയത്. ഡോക്ടർ കൂടിയായ വനിത പരുക്കേറ്റ യുവാക്കളിലൊരാളുടെ തല കൈകളിൽ ഉയർത്തി […]