play-sharp-fill

ഫ്യൂസൂരാന്‍ കെഎസ്ഇബി; കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കെഎസ്ഇബി. ലോക്ക് ഡൗണ്‍ കാലത്ത് ബില്ലടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് എതിരെയാണ് നടപടി വരുന്നത്. ഡിസംബര്‍ 31ന് മുമ്പ് കുടിശ്ശിക തീര്‍ക്കാന്‍ എല്ലാവര്‍ക്കും കെഎസ്ഇബി നോട്ടീസ് നല്‍കിയിരുന്നു. കുടിശിക അടച്ച് തീര്‍ക്കുന്ന കാര്യത്തില്‍ ചിലര്‍ കെഎസ്ഇ ബിയോട് സാവകാശം തേടിയിരുന്നു. ചിലരാകട്ടെ പണമടയ്ക്കുന്നതിന് ഇളവുകളും ആവശ്യപ്പെട്ടു. അപേക്ഷകള്‍ പരിഗണിച്ച ബോര്‍ഡ് മൂന്നോ നാലോ ഇന്‍സ്റ്റാള്‍മെന്റുകളായി തുക അടയ്ക്കാന്‍ അനുമതി നല്‍കി. എന്നാല്‍ നോട്ടീസ് പൂര്‍ണമായും അവഗണിച്ചവര്‍ക്കെതിരെയാണ് നിലവിലെ നടപടി. കെഎസ്ഇബി ആദ്യം പിടികൂടാന്‍ […]

കൊല്ലത്ത് റോഡ് പണി കഴിഞ്ഞപ്പോൾ ഇതരസംസ്ഥാന തൊഴിലാളികൾ കെ.എസ്.ഇ.ബി.യ്ക്ക് നൽകിയത് എട്ടിന്റെ പണി ; തൊഴിലാളികൾ റോഡ് ടാർ ചെയ്തത് റോഡരികിൽ കിടന്നിരുന്ന വൈദ്യൂതി പോസ്റ്റും കൂടി ചേർത്ത്

സ്വന്തം ലേഖകൻ കൊല്ലം: റോഡ് ചെയ്യാനെത്തിയ മറുനാടൻ തൊഴിലാളികൾ കൊല്ലം കരവാളൂരിൽ വൈദ്യുതി ബോർഡിന് നൽകിയത് എട്ടിന്റെ പണിയാണ്. റോഡ് ചെയ്തതിനൊപ്പം വഴിയരികിൽ കിടന്ന വൈദ്യുതി പോസ്റ്റും ചേർത്ത് റോഡ് കോൺക്രീറ്റ് ചെയ്തി. ഇതാണ് കെഎസ്ഇബിക്ക് വിനയായി മാറിയത്. റോഡ് കോൺക്രീറ്റ് ചെയ്യാനേ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നുള്ളൂ. എന്നാൽ മലയാളമറിയാത്ത മറുനാടൻ തൊഴിലാളികൾ പറഞ്ഞ പണി വൃത്തിയായി ചെയ്യുകയും ചെയ്തു. ഒപ്പം പക്ഷേ റോഡരികിൽ കിടന്നിരുന്ന വൈദ്യുതി പോസ്റ്റും കൂടി ചേർത്താണ് കോൺഗ്രീറ്റ് ചെയ്തത്. വൈദ്യൂതി പോസ്റ്റ് ഒഴിവാക്കി കോൺക്രീറ്റ് ചെയ്യണമെന്ന് നാട്ടുകാരിൽ ചിലർ നല്ല […]

ഉമ്മൻചാണ്ടിയ്ക്ക് കെ.എസ്.ഇ.ബിയുടെ വക എട്ടിന്റെ പണി ; മുൻ മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വീടിന് ലഭിച്ചത് 27,000 രൂപയുടെ കറന്റ് ബിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ തിരുവനന്തപുരത്തെ വീടിന് ലഭിച്ചത് 27,000 രൂപയുടെ കറണ്ട് ബിൽ. എന്നാൽ ഇത്രയും തുകയുടെ ബില്ല് തോന്നിയതുപോലെ ഇട്ടതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. മുൻപത്തെ കറന്റ്് ചാർജ് അടക്കാത്തത് കൊണ്ടാണ് ഇത്രയും തുക ഇത്തവണ വർദ്ധിച്ചതെന്നാണ് കെ.എസ്.ഇ. ബി പറയുന്നത്. പൂജപ്പുര സെക്ഷന് കീഴിലാണ് ഉമ്മൻചാണ്ടിയുടെ തിരുവനന്തപുരത്തെ വസതി. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ പേരിലാണ് കെ.എസ്.ഇ.ബിയുടെ കണക്ഷൻ. ലോക് ഡൗൺ കാലത്ത് എല്ലാവർക്കും നൽകിയത് പോലെ ഉമ്മൻചാണ്ടിക്കും ഉപയോഗത്തിന്റെ ശരാശരി കണക്കാക്കിയാണ് വൈദ്യുതി […]

ബില്ലടച്ചില്ലെങ്കിൽ വൈദ്യൂതി വിച്ഛേദിക്കില്ല..! വൈദ്യുതി ബില്ല് ഒന്നിച്ച് അടയ്ക്കാൻ പ്രയാസമുള്ളവർക്ക് നാല് തവണകളായി അടയ്ക്കാമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ബിൽ അടച്ചില്ല എന്ന കാരണത്താൽ ആരുടെയും വൈദ്യുതി വിച്ഛേദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളത്തിൽ അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിരക്കിൽ വ്യത്യാസം വരുത്തിയിട്ടില്ല. എന്നാൽ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും പരാതി ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ പരിശോധിക്കാൻ കെഎസ്ഇബിയോട് സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാല് മാസത്തെ തുകയാണ് ഉപഭോക്താക്കളിൽ പലർക്കും ലഭിച്ചത്. ഇതോടെയാണ് വ്യാപകമായി പരാതി ഉയർന്നത്. അതേസമയം വൈദ്യുതി ബില്ല് ഒന്നിച്ച് അടയ്ക്കാൻ പ്രയാസമുള്ളവർക്ക് […]

ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കില്ല, മീറ്റർ റീഡിംഗും മാർച്ച് 31 വരെ ഉണ്ടാവില്ല ; നിയന്ത്രണവുമായി കെ.എസ്.ഇ.ബി

സ്വന്തം ലേഖകൻ തിരുവനന്തപുരം : ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കില്ല, മീറ്റർ റീഡിംഗും ഉണ്ടാകില്ലെന്നും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കെഎസ്ഇബിയുടെ നടപടി. മാർച്ച് 31 വരെയുള്ള ബില്ലുകളുടെ പേയ്‌മെന്റ് ഡ്യൂ ഡേറ്റ് ഒരു മാസത്തേക്ക് നീട്ടികൊണ്ട് നേരത്തെ തന്നെ ഉത്തരവായിരുന്നു. ഉപഭോക്താക്കൾക്ക് ഈ സമയങ്ങളിൽ ഓൺലൈൻ ആയി ഡിജിറ്റൽ പേയ്‌മെന്റ്‌സ് അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിക്കാമെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിചച്ചു. കൊറോണ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളെ തുടർന്ന് ഐസലേഷനിലോ ചികിത്സയിലോ കഴിയുന്നവർക്ക് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുന്നതുവരെ തൊഴിൽ ചെയ്യാനോ […]

താൽക്കാലിക വൈദ്യൂതി കണക്ഷൻ നൽകണമെങ്കിൽ 700 രൂപ എനിക്ക് തരണം ; കൈക്കൂലി മേടിച്ച ഓവർസിയർ വിജിലൻസ് പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം: നിലം പണിക്കായി താൽക്കാലിക കണക്ഷൻ നൽകണമെങ്കിൽ എഴുന്നൂറ് രൂപ നൽകണം. കൈക്കൂലി വാങ്ങിച്ച കുറ്റിപ്പുറം കെഎസ്ഇബിയിലെ ഓവർസിയർ വിജിലൻസ് പിടിയിൽ. തിരുവന്തപുരം നെയ്യാറ്റിൻകര സ്വദേശി മൈക്കിൾ പിള്ളയെയാണ് അറസ്റ്റ് ചെയ്തത്. തിങ്കാഴ്ച്ച രാത്രിയായിരുന്നു സംഭവം. പരാതിക്കാരനായ പേരശ്ശന്നൂർ സ്വദേശി നിർമാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിലെ നിലം പണിക്കായി തൽക്കാലിക കൺക്ഷന് കുറ്റിപ്പുറം കെഎസ്ഇബിയിൽ അപേക്ഷിച്ചിരുന്നു. എന്നാൽ കൈക്കൂലി തന്നാൽ ദിവസ ഫീസ് അടയ്ക്കാതെ അനുമതി നൽകാമെന്ന് മൈക്കിൾ പിള്ള അറിയിക്കുകയായിരുന്നു. ഇതിന് ഒരു ദിവസം 150 രൂപയാണ് അടക്കേണ്ടത്. എന്നാൽ […]

വരൂ വൈദ്യുതി വകുപ്പിനെതിരെ പരാതിക്കെട്ടഴിക്കാം: ഇവിടെ എന്ത് പരാതിയും എടുക്കും , പരിഹരിക്കും; അദാലത്തുമായി കെ.എസ്.ഇ.ബി

  സ്വന്തം ലേഖകൻ കോട്ടയം : കെ.എസ്.ഇ,ബി അധികൃതരോട് ഗുണഭോക്താക്കൾക്ക് പരാതി അറിയിക്കാനുണ്ടോ ? വരൂ വൈദ്യൂതി അദാലത്തിൽ പങ്കെടുക്കാം. 2020 ജനുവരി 18ന് കെ.പി.എസ് മേനോൻ ഹാളിൽ രാവിലെ പത്ത് മുതലാണ് വൈദ്യൂതി അദാലത്ത് നടക്കുന്നത്. സർവീസ് കണക്ഷൻ, ലൈൻ/പോസ്റ്റ് എന്നിവ മാറ്റുന്നതിന്, ഡിസ്മാന്റലിങ്ങ് കേസുകൾ, ബിൽ സംബന്ധമായ പരാതികൾ, താരിഫ്, മീറ്റർ കേടായതുമായി ബന്ധപ്പെട്ട പരാതികൾ, കുടിശ്ശിക നിവാരണം, ലിറ്റിഗേഷൻ കേസുകൾ, വോൾട്ടേജ് ലഭ്യയത കുറവ്, മോഷണം ഒഴികെയുള്ള വൈദ്യൂതിയുടെ തെറ്റായ ഉപയോഗം, പ്രസരണ – വിതരണ സംബന്ധമായ പരാതികൾ എന്നിവയെല്ലാം […]

കെഎസ്ഇബിയുടെ അനാസ്ഥ ; മുറിഞ്ഞ് വീണ തെങ്ങിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം

  സ്വന്തം ലേഖകൻ കണ്ണൂർ: കെ.എസ്.ഇ.ബി ജീവനക്കാരുടെ അനാസ്ഥയിൽ യുവാവിന് ദാരുണാന്ത്യം. മുറിഞ്ഞ് വീണ തെങ്ങിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം. പാനൂർ പാലത്തായിയിലാണ് തിങ്കളാഴ്ച്ച പുലർച്ചെ നാടിനെ നടുക്കിയ ദുരന്തം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ പാനൂർ കണ്ണം വെള്ളി പടിക്കൽ മുക്കിൽ ഇലക്ട്രിക്ക് ലൈനിൽ തെങ്ങ് മുറിഞ്ഞ് വീണത് നാട്ടുകാർ കെ.എസ്.ഇ.ബിയിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ ജീവനക്കാർ വൈദ്യുത ബന്ധം വിച്ഛേദിച്ചുവെങ്കിലും ജീവനക്കാർ തെങ്ങ് മുറിച്ചു മാറ്റാൻ തയ്യാറായില്ല.തിങ്കളാഴ്ച രാവിലെ തെങ്ങ് മുറിച്ചു മാറ്റാമെന്ന് പറഞ്ഞ് നാട്ടുകാരുടെ ആവശ്യത്തിന് നിന്നും കെ.എസ്.ഇ.ബി അധികൃതർ […]